Latest News

അവാര്‍ഡ് ദാനവും, ഉപഹാര സമര്‍പ്പണവും ജൂണ്‍ ഒന്നിന്

ദുബൈ: ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്ലസ്ടു, സി.ബി.എസ്.സി പരീക്ഷകളില്‍ ദുബായിലുള്ള സ്‌കൂളുകളില്‍ നിന്ന് ഉന്നത വിജയം നേടിയ മലപ്പുറം ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് ദാനവും എഷ്യാനെറ്റ് മൈലാഞ്ചി ഗ്രാന്‍ഡ് ഫിനാലെ ബേബി സനൂഫക്കുള്ള ഉപഹാര സമര്‍പ്പണവും ജൂണ്‍ ഒന്ന് ഞാറാഴ്ച രാത്രി എട്ടുമണിക്ക് ദുബൈ കെ.എം.സി.സി അല്‍ ബറാഹ ആസ്ഥാനത്ത് വെച്ച് നടക്കും. 

ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിക്കുന്ന പരിപാടിയില്‍ ബേബി സനൂഫ ഗാനം ആലപിക്കുന്നതാണ്. 

പ്രസ്തുത പരിപാടിയില്‍ വെച്ച് എട്ടാമത് സീതിഹാജി സ്മാരക ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ മികച്ച സേവനം അനുഷ്ട്ടിച്ച വളണ്ടിയര്മാര്‍ക്കുള്ള ഉപഹാരങ്ങളും വിതരണം ചെയ്യുമെന്ന് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.