ഉദുമ: മദ്യലഹരിയിലെത്തിയ ആള്‍ ഉദുമ പളളത്തിലുളള ബീവറേജ് മദ്യശാലയില്‍ അക്രമം നടത്തി. മദ്യശാല തകര്‍ക്കുകയും മദ്യം നിറച്ച കുപ്പികളുടെ നിരവധി കെയ്‌സുകള്‍ വലിച്ചെറിഞ്ഞ് നശിപ്പിക്കുകയും ചെയ്തു. അക്രമത്തില്‍ രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റു.
ബുധനാഴ്ച രാത്രി 8 മണിയോടെ യാണ് സംഭവം . ഓട്ടോ ഡ്രൈവറായ ആറാട്ട് കടവിലെ ഗോപാലനാണ് ബീവറേജ് മദ്യശാലയില്‍ അക്രമം നടത്തിയത്. അമിത മദ്യലഹരിയിലായിരുന്ന ഗോപാലന്‍ മദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കുന്നതിന് പകരം നേരിട്ട് കൗണ്ടറിനടുത്തേക്ക് പോയി മദ്യം വാങ്ങാന്‍ ശ്രമം നടത്തുകയായിരുന്നു. എന്നാല്‍ ക്യൂ സിസ്റ്റം പാലിക്കാതെ മദ്യം നല്‍കില്ലെന്ന് ജീവനക്കാര്‍ അറിയിച്ചു. ഇതില്‍ പ്രകോപിതനായ ഗോപാലന്‍ ബീവറേജ് മദ്യശാലയിലേക്ക് അതിക്രമിച്ച് കടക്കുകയും മദ്യകുപ്പികളും മറ്റ് സാധന സാമഗ്രികളും അടിച്ച് തകര്‍ക്കുകയുമായിരുന്നു.
അക്രമം തടയാന്‍ ശ്രമിച്ച ജീവനക്കാരായ കാഞ്ഞങ്ങാട് കോട്ടച്ചേരിയിലെ പി കെ ദാമോദരന്‍(50), കാസര്‍കോട് സ്വദേശി കെഎസ് ഗണേശന്‍ (37) എന്നിവരെ ഗോപാലന്‍ മര്‍ദ്ദിച്ചു. അക്രമത്തില്‍ ലക്ഷകണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചു. വിവരമറിഞ്ഞെത്തിയ ബേക്കല്‍ പോലീസ് അക്രമിയെ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റവരെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News



No comments:
Post a Comment