Latest News

കോടതിമുറിക്കുള്ളില്‍ നഗ്നനായി വയലിന്‍ വായിച്ച യുവാവ് അറസ്റ്റില്‍

പോര്‍ട്ട്‌ലാന്‍ഡ്:കോടതിമുറിക്കുള്ളില്‍ ബര്‍ത്ത്‌ഡേസ്യൂട്ടില്‍ വയലിന്‍ വായിച്ച യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു.പോര്‍ട്ട്‌ലാന്‍ഡിലായിരുന്നു സംഭവം. മാത്യു മലീജ് എന്ന യുവാവാണ് അറസ്റ്റിലായത്. 

മറ്റുള്ളവരുടെ മുന്നില്‍ വച്ചായിരുന്നു യുവാവിന്റെ പ്രകടനം. ഒരു കൂസലും കൂടാതെ നഗ്‌നനായി വയലിന്‍ വായിക്കുന്ന യുവാവിനെ കണ്ടവര്‍ അന്തംവിട്ടു. വസ്ത്രമുടുക്കാന്‍ ചിലര്‍ പറഞ്ഞെങ്കിലും യുവാവ് അതൊന്നും കേട്ടതായിപ്പോലും ഭാവിച്ചില്ല.

ഇതിനിടെ വിവരമറിഞ്ഞ് പൊലീസും എത്തി. അവരും മാത്യുവിനെ തുണിയുടുപ്പിക്കാന്‍ നോക്കിയെങ്കിലും വിജയിച്ചില്ല.അറസ്റ്റുചെയ്യാന്‍ ശ്രമിച്ചപ്പോഴും യുവാവ് സഹകരിച്ചില്ല.ഒടുവില്‍ ഒരുതരത്തില്‍ പൊലീസ് യുവാവിനെ പൊക്കി അകത്താക്കുകയായിരുന്നു.

എന്തിനാണ് യുവാവ് നഗ്‌നപ്രകടനം നടത്തിയതെന്ന് വ്യക്തമല്ല.യുവാവിനെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളും പൊലീസ് പുറത്തുവിട്ടിട്ടില്ല. പൊതുസ്ഥലത്ത് നഗ്‌നതാപ്രദര്‍ശനം നടത്തിയതിനാണ് യുവാവിനെതിരെ കേസെടുത്തത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Court, Police, Case, Arrested.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.