Latest News

റിയാദില്‍ അഗ്നിബാധ: ഇന്ത്യക്കാരന്‍ അടക്കം 12 വിദേശികള്‍ മരിച്ചു

ജിദ്ദ: റിയാദിലെ സോഫാ ഫാക്ടറിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ജീവനക്കാരായ 12 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരാളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ബംഗ്ലാദേശില്‍ നിന്നുള്ളവരാണ് മരിച്ച മറ്റുള്ളവര്‍. തിങ്കളാഴ്ച പ്രാദേശിക സമയം രാത്രി പത്തിനായിരുന്നു ദുരന്തം.

റിയാദിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ബദര്‍ ഏരിയയിലെ ശിഫാ സനാഇയ്യയില്‍ പ്രവര്‍ത്തിക്കുന്ന സോഫ നിര്‍മാണ ഫാക്ടറിയിലാണ് തീപിടിത്തം ഉണ്ടായത്. അപകടം നടന്ന സമയത്ത് ഫാക്ടറിയോട് ചേര്‍ന്നുള്ള തൊഴിലാളികളുടെ താമസ സ്ഥലത്ത് ഉണ്ടായിരുന്നവരാണ് ദുരന്തത്തിന് ഇരയായത്.

16 പേരാണ് താമസ സ്ഥലത്ത് കഴിഞ്ഞിരുന്നത്. ഇവരില്‍ വിശ്രമിച്ചുകൊണ്ടിരുന്ന 12 പേരെ തീയെടുത്തു. നാലുപേര്‍ അപകടം നടന്ന സമയത്ത് പുറത്തുപോയിരുന്നു. ഇവര്‍ പോയപ്പോള്‍ വാതില്‍ പുറത്തുനിന്ന് കുറ്റിയിട്ടുപോയി. സമീപത്ത് കൂട്ടിയിട്ടിരുന്ന സ്‌പോഞ്ച്, മരവുരികള്‍ എന്നിവയില്‍ വളരെവേഗം തീ പടര്‍ന്നു. മൃതദേഹങ്ങളെല്ലാം വാതിലിനോട് ചേര്‍ന്നാണ് കാണപ്പെട്ടതെന്ന് സ്ഥലം സന്ദര്‍ശിച്ചവര്‍ പറഞ്ഞു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ 12 പേരും വാതിലിനരികെ എത്തിയപ്പോഴേക്കും തീ അവരെ വിഴുങ്ങി.

600 സ്‌ക്വയര്‍ മീറ്റര്‍ ഏരിയയിലെ ഫാക്ടറി അഗ്നിബാധയില്‍ പൂര്‍ണമായും നശിചു. ബംഗ്ലാദേശ് പൗരന്മാരുടെ കീഴിലായിരുന്നു ഫാക്ടറി. സ്ഥാപന മേധാവിയുടെ സഹോദരനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.