മലപ്പുറം: 9ാം ക്ലാസ്സില്‍ തോറ്റതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശിശുക്ഷേമസമിതി സ്വമേധയാ കേസെടുത്തു. മരിച്ച നിസ് ല അടക്കമുള്ളവരെ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് സ്കൂള്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിരുന്നുവെന്ന് സഹപാഠികള്‍ ആരോപിക്കുന്നു. അരീക്കോട് സുല്ലമുസ്സല്ലാം ഓറിയന്‍റല്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്നു നിസ്ല .
വെളളിയാഴ്ചയാണ് നിസ്ലയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. പരീക്ഷയില്‍ തോറ്റതിനാല്‍ മാനസിക വിഷമത്തിലായിരുന്നു കുട്ടി. ഉമ്മയെ വിളിച്ച് വിഷമം പങ്കുവച്ചശേഷം നിസ് ല ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. രണ്ടാംതവണയാണ് 9ാക്ലാസ്സ് പരീക്ഷയെഴുതുന്നത് എന്നതിനാല്‍ വിജയത്തിനായി കഠിനപ്രയത്നം നടത്തിയിരുന്നെന്ന് സഹപാഠികള്‍ പറഞ്ഞു.
വിജയിക്കുമെന്നുറപ്പുള്ളതിനാല്‍ നിസ് ല 10ാംക്ലാസ്സിലെ പുസ്തകം വാങ്ങി ട്യൂഷന് ചേര്‍ന്നിരുന്നു. പത്താം ക്ലാസ്സ് നൂറുമേനി ലക്ഷ്യമിട്ട് സ്കൂള്‍ അധികൃതര്‍ നിസ്ലയെ തോല്‍പിച്ചതാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്ന നടപടിയാണ് സ്കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് നാട്ടുകാരും പരാതിപ്പെടുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിക്കും പൊലീസിനും ബന്ധുക്കള്‍ പരാതി നല്‍കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment