പയ്യന്നൂര്‍: ഒന്നരവയസ്സുള്ള കുട്ടിയുടെയും പിതാവിന്റെയും ദേഹത്ത് ഓടിക്കൊണ്ടിരിക്കുന്ന ബസിനുള്ളില്‍ വച്ച് സഹയാത്രക്കാരന്‍ ആസിഡ് ഒഴിച്ചു. കുഞ്ഞിനും പിതാവിനും ബസിലുണ്ടായിരുന്ന മറ്റു രണ്ടു പേര്‍ക്കും പൊള്ളലേറ്റു.
കാഞ്ഞങ്ങാട് - ചെറുപുഴ റൂട്ടിലോടുന്ന ലൌവിങ് ബസിലെ യാത്രക്കാരന്‍ കമ്പല്ലൂരിനടുത്ത പെരളത്തെ സ്മിത ഭവനില്‍ ജിബിന്റെയും ഒന്നര വയസ്സുള്ള മകള്‍ നിരഞ്ജനയുടെയും ദേഹത്താണ് ആസിഡ് ഒഴിച്ചത്. ആസിഡ് ഒഴിച്ചയാള്‍ മറ്റ് യാത്രക്കാര്‍ക്കു സംഭവം മനസ്സിലാകും മുന്‍പ് ബസില്‍ നിന്ന് ഇറങ്ങി ഓടി. ജിബിന്റെ ഭാര്യ ഒപ്പമുണ്ടായിരുന്നെങ്കിലും അവര്‍ക്ക് പൊള്ളലേറ്റില്ല.
നിരഞ്ജന ജിബിന്റെ മടിയിലിരിക്കുകയായിരുന്നു. അതുകൊണ്ടു തന്നെ ആസിഡ് പൂര്‍ണമായും വീണത് കുട്ടിയുടെ ശരീരത്തിലാണ്. മുഖത്തും ദേഹമാസകലവും പൊള്ളലേറ്റിട്ടുണ്ട്. ജിബിന്റെ ദേഹത്തും പൊള്ളലുണ്ട്. പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലെത്തിച്ച അച്ഛനെയും മകളെയും പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റി. ബസിലുണ്ടായിരുന്ന പ്രാപ്പൊയില്‍ സ്വദേശി ഒാമനക്കുട്ടന്‍, കടുമേനി സ്വദേശി ഉണ്ണി എന്നിവരെയും പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സോളമന്‍ എന്നയാളാണ് ആസിഡ് ഒഴിച്ചതെന്നു ജിബിന്‍ പൊലീസിനോടു പറഞ്ഞു. സംഭവശേഷം ഒാടിമറഞ്ഞ പൂക്കോട് സ്വദേശി സോളമനെ ചിറ്റാരിക്കാല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയില്‍ യാത്രക്കാരുമായി വാക്കേറ്റമുണ്ടായതിനെത്തുടര്‍ന്നു കയ്യിലിരുന്ന ആസിഡ് ഒഴിച്ചതാണെന്നു പൊലീസ് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment