ഹൈദരാബാദ്: സ്‌ഥാനാര്‍ത്ഥി മരിച്ചിട്ടും മാറ്റി വെയ്‌ക്കപ്പെടാത്ത തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് വേണ്ടിയുള്ള പ്രചരണം കൊഴുക്കുന്നു. മെയ് 7 ന് പോളിംഗ് ബൂത്തിലേക്ക് പോകുന്ന സീമാന്ധ്രയിലെ വൈഎസ്‌ആര്‍ കോണ്‍ഗ്രസ് സ്‌ഥാനാര്‍ത്ഥി ശോഭ നാഗറെഡ്‌ഡിക്ക് വേണ്ടിയുള്ള പ്രചരണമാണ് ശക്‌തമായിരിക്കുന്നത്.
സീമാന്ധ്രയിലെ നല്ല ഗഡ്‌ഡ അസംബ്‌ളിയില്‍ നിന്നും മത്സരിക്കുന്ന ശോഭ ഏപ്രില്‍ 24 ന് കാറപകടത്തില്‍ മരണമടഞ്ഞിരുന്നു. എന്നാല്‍ ഇവരെ സ്‌ഥാനാര്‍ത്ഥിയായി നില നിര്‍ത്തിക്കൊണ്ട് തെരഞ്ഞെടുപ്പ് നടത്താനാണ് ഇലക്ഷന്‍കമ്മീഷന്‍ നിര്‍ദേശം. ശോഭ തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടത്തി ശരിയായ പ്രതിനിധിയെ കണ്ടെത്താമെന്നാണ് ഇലക്ഷന്‍ കമ്മീഷന്‍ നിലപാട്.
വൈഎസ്‌ആര്‍ കോണ്‍ഗ്രസിനെ അംഗീകൃത രാഷ്‌ട്രീയ പാര്‍ട്ടിയായി കരുതാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. ഇതോടെ മരിച്ച സ്‌ഥാനാര്‍ത്ഥിക്ക് വേണ്ടിയുള്ള പ്രചരണം ഒന്നുകൂടി ശക്‌തമായി. ശോഭയുടെ ചിത്രങ്ങളേന്തിയ പ്‌ളക്കാര്‍ഡുകളുമായാണ് ആള്‍ക്കാര്‍ വോട്ടു തേടുന്നത്. പ്രചരണയോഗങ്ങളും തെരഞ്ഞെടുപ്പ് റാലികളും വീടുകള്‍ കയറിയിറങ്ങിയുള്ള വോട്ടു ചോദിക്കലുമെല്ലാം സ്‌ഥാനാര്‍ത്ഥി മുമ്പ് നടത്തിയിരുന്നത് പോലെ തന്നെ തുടരുന്നു.
ശോഭയുടെ പേര് പട്ടികയില്‍ നിന്നും നീക്കം ചെയ്യണമെന്നും അവര്‍ക്ക് ലഭിക്കുന്ന വോട്ട് നോട്ടയായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് ചിലര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടപെടാനാകില്ലെന്നായിരുന്നു കോടതിയുടെ മറുപടി. പകരം സ്‌ഥാനാര്‍ത്ഥിയെ ഇതുവരെ നിര്‍ത്തിയിട്ടില്ലാത്ത വൈഎസ്‌ആര്‍ കോണ്‍ഗ്രസിന് ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനം ആശ്വാസമായിട്ടുണ്ട്.
ബൈ ഇലക്ഷന്‍ വന്നാല്‍ ശോഭയുടെ മൂത്തമകള്‍ ഭൂമയെ നിര്‍ത്തി വിജയിപ്പിക്കാമെന്നാണ് വൈഎസ്‌ആര്‍ പ്രതീക്ഷ. പത്രിക പിന്‍വലിക്കേണ്ട തീയതി കഴിഞ്ഞുള്ള ദിവസമാണ് ശോഭ അപകടത്തില്‍ പെട്ടത്. തെരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞു മടങ്ങൂമ്പോള്‍ കാര്‍ അപകടത്തില്‍ പെടുകയും തലയ്‌ക്ക് സാരമായി പരിക്കേറ്റ് മരണമടയുകയുമായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment