തളിപ്പറമ്പ: അക്രമികള്‍ തകര്‍ത്ത് തീവെച്ച ചിറവക്കിലെ സി.എച്ച്. സെന്റര്‍ ജില്ലാ പോലീസ് മേധാവി സന്ദര്‍ശിച്ചു. പി.കെ. ഉണ്ണിരാജയാണ് കഴിഞ്ഞ ദിവസം വൈകുന്നേരം ആഭ്യന്തര മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ചത്. അക്രമത്തെ തുടര്‍ന്ന് പോലീസ് അധികാരികള്‍ വിളിച്ചുചേര്‍ത്ത സമാധാന കമ്മിറ്റിയോഗത്തില്‍ നിന്ന് മുസ്ലിംലീഗ് നേതാക്കള്‍ ഇറങ്ങി വന്നിരുന്നു. സി.എച്ച്. സെന്റര്‍ അക്രമത്തില്‍ പങ്കുണ്ടെന്ന് കുറ്റാരോപിതനായ വ്യക്തിയെയും യോഗത്തില്‍ പങ്കെടുപ്പിച്ചുവെന്ന് ആരോപിച്ചതിനാലാണ് ബഹിഷ്‌ക്കരണം നടത്തിയത്.
വിവരം അറിഞ്ഞയുടന്‍ കെ. സുധാകരന്‍ എം.പി. ഇക്കാര്യം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ അറിയിച്ചു. തുടര്‍ന്ന് സ്ഥലം സന്ദര്‍ശിക്കാന്‍ ആഭ്യന്തര മന്ത്രി ജില്ലാ പോലീസ് മേധാവിയോട് നിര്‍ദ്ദേശിക്കുകയായിരുന്നു. സി.എച്ച്. സെന്ററിലെത്തിയ പോലീസ് മേധാവി ഉണ്ണിരാജ ലീഗ് നേതാക്കളോട് ഡി.വൈ.എസ്.പി ഓഫീസിലെത്താന്‍ ആവശ്യപ്പെട്ടു. നേതാക്കളായ കെ.വി. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, കരീം ചേലേരി, അബ്ദുറഹ്മാന്‍ കല്ലായി, ഇബ്രാഹിംകുഞ്ഞി തിരുവട്ടൂര്‍ എന്നിവര്‍ പോലീസ് മേധാവിയുമായി ചര്‍ച്ച നടത്തി. അതേസമയം കേസിലെ പ്രതികളെ പിടികൂടാനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Thaliparamba, CH-Centre.


No comments:
Post a Comment