അപ്രഖ്യാപിത നിയന്ത്രണത്തില്‍ ദുരൂഹതയുണ്ട്. ഇതിനില്‍ പിന്നില്‍ ഉദ്യോഗസ്ഥ ലോബി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വൈദ്യുതി മുടക്കം പതിവായതോടെ സമാനതകളില്ലാത്ത ദുരിതമാണ് ജനം അനുഭവിക്കുന്നത്. ഹോട്ടലുകളും കൂള്‍ ബാറുകളും പ്രവര്‍ത്തിക്കാനാവാതെ അടച്ചിടേണ്ട അവസ്ഥയാണുള്ളത്. ആസ്പത്രികളില്‍ രോഗികളും ഏറെ പ്രയാസം അനുഭവിക്കുന്നു. പഠിക്കാനാവാതെ വിദ്യാര്‍ത്ഥികള്‍ കഷ്ടതയിലാണ്. പല സ്ഥാപനങ്ങള്‍ക്കും തുറന്നുപ്രവര്‍ത്തിക്കുവാനേ സാധിക്കുന്നില്ല.
വൈദ്യുതി ഓഫീസുമായി ബന്ധപ്പെടുമ്പോള്‍ ധിക്കാരപരമായ മറുപടിയാണ് ലഭിക്കുന്നത്. പല ഓഫീസുകളിലും ഫോണ്‍ താഴെവെച്ച് സുഖവാസം നടത്തുന്നു. ഇത്തരക്കാരെ ജനകീയ വിചാരണ ചെയ്യാന്‍ യൂത്ത്‌ലീഗ് നിര്‍ബന്ധിതമാകും.
ആകാശത്ത് മഴക്കാറുണ്ടാകുമ്പോള്‍ തന്നെ വൈദ്യുതി ഓഫ് ചെയ്യുകയാണ്. എന്നാല്‍ മഴക്കാലമെത്തിയാല്‍ സ്ഥിതി എന്തായിരിക്കുമെന്നും യോഗം ആശങ്കപ്പെട്ടു.
പല സ്ഥലങ്ങളിലും ഇപ്പോഴും വൈദ്യുതി ലൈനില്‍ തട്ടുന്ന മരചില്ലകള്‍ വെട്ടിമാറ്റിയിട്ടില്ല. ജീവനക്കാരില്‍ ചിലര്‍ ഇതിന്റെ കരാറെടുത്ത് ചില്ലകള്‍ വെട്ടിമാറ്റാതെ കാശ് കീശയിലിട്ട് മുങ്ങുകയാണ്. ഇത്തരക്കാരെ കണ്ടെത്തി കനത്ത ശിക്ഷ നല്‍കാന്‍ അധികൃതര്‍ തയാറാവണമെന്ന് യോഗം കൂട്ടിച്ചേര്‍ത്തു.
പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.കെ.എം.അഷറഫ് സ്വാഗതം പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment