ചെറുകുന്ന് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപം റഷീദാ ക്വാര്‍ട്ടേഴ്‌സിലെ അബ്ദുള്‍ റൗഫിന്റെ ഭാര്യ പുല്ലന്‍ കടവത്ത് റംലത്ത് (42) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
ഉറങ്ങികിടക്കുകയായിരുന്ന റംലത്തിനെ ഭര്‍ത്താവും ഇരിക്കൂര്‍ സ്വദേശിയും ബ്യൂട്ടിഷനുമായ അബ്ദുള്‍ റൗഫ് (48)കഴുത്തില്‍ ഷാള്‍ മുറുക്കി കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകം നടന്ന ഉടന്‍ അബ്ദുള്‍ റൗഫ് പരിഭ്രാന്തനായി ഒരു സുഹൃത്തിനെ വിവരം വിളിച്ചുപറയുകയും സുഹൃത്ത് കണ്ണപുരം പൊലീസില്‍ അറിയിക്കുകയുമായിരുന്നു.
മരിച്ച റംലത്ത് തന്റെ ബന്ധു വീട്ടില്‍ കല്യാണത്തിന് പോകണമെന്ന് പറഞ്ഞത് റൗഫ് നിഷേധിച്ചിരുന്നു. റൗഫുമായി ഇതിന്റെ പേരില്‍ വാക്ക് തര്‍ക്കവും നടന്നിരുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്താന്‍ കൊണ്ടുപോയി. റൗഫ് പോലീസ് കസ്റ്റഡിയിലാണ്.
റൗഫ് -റംലത്ത് ദമ്പതികള്‍ക്ക് മൂന്ന് മക്കളാണ്. ഇതില്‍ രണ്ടു ആണ്‍കുട്ടികള്‍ ഗള്‍ഫില്‍ ജോലി ചെയ്യുകയാണ്. മകള്‍ കൊലപാതകം നടക്കുമ്പോള്‍ ഉമ്മാമ്മയുടെ വീട്ടിലായിരുന്നു.
കൊലപാതക വിവരം അറിഞ്ഞ് നാട്ടുകാര്‍ സംഭവ സ്ഥലത്തേക്ക് കുതിച്ചെത്തി. പോലീസും എത്തിയിരുന്നു. അബ്ദുള്‍ റൗഫിനെതിരെ പഴയങ്ങാടി പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment