Latest News

ശസ്ത്രക്രിയയിലെ അശ്രദ്ധ കാരണം വീട്ടമ്മ മരിച്ച സംഭവത്തില്‍ ഡോക്ടര്‍ അറസ്റ്റില്‍

പയ്യന്നൂര്‍: ശസ്ത്രക്രിയയിലെ അശ്രദ്ധ കാരണം വീട്ടമ്മ മരിച്ച സംഭവത്തില്‍ ഡോക്ടര്‍ അറസ്റ്റില്‍. പയ്യന്നൂര്‍ സബാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് കോറോം മുത്തത്തി സ്വദേശി ഡോ. വി. വിശ്വനെയാണ് ശനിയാഴ്ച് രാവിലെ തളിപ്പറമ്പ് ഡി.വൈ.എസ്.പി: കെ.എസ്. സുദര്‍ശന്‍ അറസ്റ്റ് ചെയ്തത്. 

2012 മെയ് 18ന് കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ കലശക്കാരന്‍ രാഘവന്റെ ഭാര്യ പ്രമീള(47)യുടെ ഗര്‍ഭപാത്രം സബാ ആശുപത്രിയില്‍ വച്ച് ഡോ. വിശ്വന്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. ശസ്ത്രക്രിയക്ക് ശേഷവും രക്തപ്രവാഹം നിലക്കാതിരിക്കുകയും വേദനയും വീക്കവും
അനുഭവപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്ന് മംഗലാപുരം കെ.എം.സി ആശുപത്രിയിലേക്ക് മാറ്റി. ജൂണ്‍ ഒമ്പതിന് അവിടെ പ്രമീള മരണമടഞ്ഞു. ശസ്ത്രക്രിയയിലെ അനാസ്ഥയാണ് മരണകാരണമെന്ന ആരോപണം ഉയര്‍ന്നിരുന്നു. സബാ ആശുപത്രിക്ക് എതിരേ പ്രതിഷേധവും ഉയര്‍ന്നിരുന്നു. 

ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് തളിപ്പറമ്പ് ഡി.വൈ.എസ്.പി അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. ആരോഗ്യവകുപ്പ് സെക്രട്ടറി, ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. ടി. ആസഫലി, വിദഗ്ധ ഡോക്ടര്‍മാര്‍ എന്നിവരടങ്ങിയ പ്രത്യേക സമിതിയുടെ ഉപദേശവും പ്രമീളയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത പരിയാരം മെഡി. കോളേജിലെ ഫോറന്‍സിക് വിദഗ്ധന്‍ ഡോ. ഗോപാലകൃഷ്ണ പിള്ളയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചുമാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, House Wife, Died, Hospital, Doctor, Arrested.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.