Latest News

കരിയര്‍ ഗൈഡന്‍സ് ശില്പശാലയും വിദ്യാഭ്യാസ വായ്പയുടെ ലഭ്യതയെക്കുറിച്ചും ക്ലാസ്സ് നടത്തുന്നു

ബേക്കല്‍ : ഈ വര്‍ഷം 10+2, എസ്.എസ്.എല്‍.സി. പാസ്സായ ഗ്രീന്‍വുഡ്‌സിലെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിവിധ കോഴ്‌സുകള്‍, എംപ്ലോയബിലിറ്റി തുടങ്ങിയവയെ സംബന്ധിച്ച് ഏകദിന കരിയര്‍ ഗൈഡന്‍സ് ശില്പശാല നടത്തുന്നു. 

മെയ് 26ന് രാവിലെ 10 മണിക്ക് ക്ലാസ്സ് ആരംഭിക്കും. ജില്ലാ എംപ്ലോയ്‌മെന്റ് ഏജന്‍സിയുമായി സഹകരിച്ചാണ് ശില്പശാല സംഘടിപ്പിക്കുന്നത്. അതൊടൊപ്പം തന്നെ വിദ്യാഭ്യാസ വായ്പയെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് ബാങ്ക് ഉദ്യോഗസ്ഥരുമായി നേരിട്ട് ഒരു മുഖാമുഖം പരിപാടിയും ഒരുക്കുന്നുണ്ട്. പത്താംക്ലാസ്സ്, 10+2 പാസ്സായ മറ്റുള്ളവര്‍ക്കും ശില്പശാലയില്‍ പങ്കെടുക്കാം. 

കൂടുതല്‍ വിവരങ്ങള്‍ താഴെ കൊടുത്ത നമ്പറില്‍ ബന്ധപ്പെടാം. 0467 2239566, 2265566, 3255688, 9895688729

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.