Latest News

എടക്കോത്ത് മദ്രസക്കും ഫാമിനും നേരെ അക്രമം

ചപ്പാരപ്പടവ്: എടക്കോം മഠംത്തട്ടില്‍ സാമൂഹ്യവിരുദ്ധര്‍ ഹൈടെക്ക് ഫാം ആക്രമിച്ച് നശിപ്പിക്കുകയും മദ്രസയുടെ ജനല്‍ച്ചില്ലുകള്‍ എറിഞ്ഞുടക്കുകയും ചെയ്തു. ബുധനാഴ്ച രാത്രി 11.30 ഓടെയാണ് സാമൂഹ്യവിരുദ്ധ സംഘത്തിന്റെ ക്രൂരവിനോദം അരങ്ങേറിയത്. മഠംത്തട്ടിലെ ആറ്റുക്കടവില്‍ അബ്രഹാം എന്ന സാബുവിന്റെ ഹൈടെക്ക് ഫാമിന് നേരെയാണ് അക്രമം നടന്നത്. കുക്കുംമ്പര്‍, ചെരങ്ങ, കോളി ഫ്‌ളവര്‍ ഇനത്തില്‍പ്പെട്ട ബ്രക്കോളി, പയര്‍ എന്നിവ ജൈവകൃഷി ചെയ്യുന്നതാണ് ഹൈടെക്ക് ഫാം. 

ഇതില്‍ ചില സാധനങ്ങള്‍ വിദേശത്തേക്ക് കയറ്റി അയക്കാറുണ്ട്. വാതില്‍ തകര്‍ത്ത് അകത്തുുകയറിയ അക്രമികള്‍ കാര്‍ഷിക ഉല്പന്നങ്ങളും വിത്തുകളും വളവുമടക്കം സകലതും നശിപ്പിച്ചു. മൂന്ന് ലക്ഷത്തില്‍പരം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ നഷ്ടം വിലമതിക്കാനാവാത്തതാണ്. വിത്ത് വിതച്ച് വളരെ സൂക്ഷ്മതയോടെ വളര്‍ത്തിയെടുക്കുന്നതാണ് ഹൈടെക്ക് കൃഷി. ഇതിന് ചിലവഴിക്കുന്ന അധ്വാനം ഏറെയാണ്. വീണ്ടും ഇതേ രീതിയില്‍ കൃഷി ചെയ്ത് എടുക്കുകയെന്നത് ദുഷ്‌ക്കരമാണ്.

അക്രമത്തിന്റെ ശബ്ദം കേട്ട് അയല്‍വാസി ജോയി ഉണര്‍ന്നപ്പോള്‍ രണ്ട് ബൈക്കുകളിലെത്തിയ സംഘത്തെയാണ് കണ്ടത്. കൊന്നു കളയുമെന്ന് ഇവര്‍ ഭീഷണിമുഴക്കുന്നതിനിടയില്‍ ജോയിയുടെ ഭാര്യ ലൈറ്റിട്ടു. ഇതോടെ സംഘം ബൈക്കുകളില്‍ പരിയാരം ഭാഗേേത്തക്ക് ഓടിച്ചുപോയി. അതിന് ശേഷം പുലര്‍ച്ചെ ഒരു മണിയോടെയാണ് മഠംത്തട്ടിലെ രിഫായി മദ്രസ അക്രമിക്കപ്പെട്ടത്. പ്രാര്‍ത്ഥനാലയവും ഉള്‍പ്പെട്ടതാണ് മദ്രസ. ഇതിന്റെ മൂന്ന് ജനല്‍ച്ചിലുകളാണ് എറിഞ്ഞുടച്ചത്. ഫാം അക്രമിച്ച സംഘം പരിയാരം ഭാഗത്തെ വിജനമായ സ്ഥലത്ത് ഒളിച്ചിരുന്ന ശേഷം തിരിച്ചുവരുമ്പോള്‍ മദ്രസക്ക് നേരെ അക്രമം നടത്തിയെന്നാണ് സംശയിക്കുന്നത്. 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Madrassa, Farm, Attack.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.