Latest News

മധ്യവയസ്‌കന്‍ റോഡരികില്‍ മരിച്ച നിലയില്‍; മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍


ചിറ്റാരിക്കാല്‍ : റോഡരികില്‍ അവശനിലയില്‍ കണ്ടെത്തുകയും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെടുകയും ചെയ്ത മധ്യവയസ്‌കന്റെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍. ഇതോടെ മരണത്തില്‍ ദുരൂഹത ഉയര്‍ന്നു. 

കഴിഞ്ഞ ദിവസം രാവിലെയാണ് ചെറുപുഴയിലുള്ള മദ്യശാലയ്ക്ക് സമീപത്തെ റോഡില്‍ പാണ്ടിക്കടവിലെ മമ്മൂഞ്ഞിയെ (56) അവശനിലയില്‍ കണ്ടെത്തിയത്. മമ്മൂഞ്ഞിയെ ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ബുധനാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ മമ്മൂഞ്ഞിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ടെത്തി. മമ്മൂഞ്ഞിയെ ആരോ ക്രൂരമായി മര്‍ദ്ദിച്ച ശേഷം റോഡില്‍ തള്ളിയതാണെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മമ്മൂഞ്ഞി മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ വിദഗ്ധ പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കി. 

അതേസമയം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നിട്ടില്ല. മമ്മൂഞ്ഞിയുടെ കൈയില്‍ സ്ഥലം വില്പന നടത്തിയതിനെ തുടര്‍ന്ന് ലഭിച്ച പണം ഉണ്ടായിരുന്നു. ഈ പണം കാണാതായത് മമ്മൂഞ്ഞിയുടെ മരണം കൊലപാതകമാണെന്ന സംശയത്തിന് ആക്കം കൂട്ടിയിരിക്കുകയാണ്. 

മമ്മൂഞ്ഞിയുടെ മരണം സംബന്ധിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മമ്മൂഞ്ഞിയെ റോഡരികില്‍ അവശനിലയില്‍ കണ്ടെത്തിയതിനു മുമ്പ് ഇദ്ദേഹവുമായി ചിലര്‍ വഴക്കു കൂടിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നു വരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.