ഉദുമ: ആളുകള്‍ നോക്കിനില്‍ക്കെ ഭാര്യയുടെ കരണത്തിക്കുകയും ചവിട്ടി വീഴ്ത്തുകയും ചെയ്ത ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കര്‍ണാടക റെയ്ച്ചൂര്‍ സ്വദേശിയായ മൗലയെ(30)യാണ് ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
മൗലയെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
മൗലയെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
ഭാര്യയായ കളനാട് കൈനോത്തെ ഹസീന(24)യെ ബുധനാഴ്ച രാവിലെ മേല്‍പ്പറമ്പ് ടൗണില്‍ വെച്ചാണ് മൗല മര്‍ദ്ദിച്ചത്. ദാമ്പത്യത്തിലെ പൊരുത്തക്കേടുകള്‍ കാരണം ഇരുവരും ഇപ്പോള്‍ വെവ്വേറെയാണ് താമസം.
മേല്‍പ്പറമ്പ് ടൗണില്‍ ഹസീനയെ കണ്ട മൗല ആളുകള്‍ നോക്കിനില്‍ക്കെ മര്‍ദ്ദിക്കുകയും റോഡില്‍ വലിച്ചിഴക്കുകയും ചെയ്തു.
വിവരമറിഞ്ഞെത്തിയ പോലീസ് മൗലയെ കസ്റ്റഡിയിലെടുത്തു. ഹസീനയുടെ പരാതിയില്‍ മൗലക്കെതിരെ ബേക്കല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment