Latest News

കെ.പുരുഷോത്തമന്‍ തികഞ്ഞ പാര്‍ലിമെന്റേറിയന്‍ :വി.എം. സുധീരന്‍


കാഞ്ഞങ്ങാട്: നിയമസഭയില്‍ ഒരു വാക്ക് പോലും അനാവശ്യമായി പറയാതിരുന്ന തികഞ്ഞ പാര്‍ലിമെന്റേറിയനായിരുന്നു അന്തരിച്ച കെ.പുരുഷോത്തമനെന്ന് മുന്‍ സ്പീക്കര്‍ വി.എം.സുധീരന്‍. കാമ്പുള്ള ഉള്ളടക്കമായിരുന്നു പുരുഷോത്തമന്റെ നിയമസഭാ പ്രസംഗങ്ങളെന്ന് കാഞ്ഞങ്ങാട് ടി.കെ.കെ.ഫൗണ്ടേഷന്‍ സംഘടിപ്പിച്ച കെ.പുരുഷോത്തമന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് സുധീരന്‍ പറഞ്ഞു.

പുരുഷോത്തമന്‍ നിയമസഭാംഗമായ സന്ദര്‍ഭത്തില്‍ സ്പീക്കറായിരുന്ന താന്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ശ്രദ്ധിച്ച് കേള്‍ക്കുമായിരുന്നു. പലപ്പോഴും പൊതു പ്രധാനമുള്ള ചര്‍ച്ചകളില്‍ സംസാരിക്കാന്‍ സിപിഎം പാര്‍ല്ലമെന്ററി പാര്‍ട്ടി പുരുഷോത്തമനെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. പൊതുജീവിതത്തില്‍ നന്‍മയുടെ പ്രതീകമായമായിരുന്ന പുരുഷോത്തമന്റെ സ്മരണ നിലനിര്‍ത്താന്‍ ഉചിതമായ സംവിധാനം ഉണ്ടാക്കണമെന്ന് കാഞ്ഞങ്ങാട് പൊതുസമൂഹത്തോട് സുധീരന്‍ അഭ്യര്‍ത്ഥിച്ചു.
ലക്ഷ്യത്തിന് വേണ്ടി ഏത് മാര്‍ഗ്ഗവും സ്വീകരിക്കുന്ന വര്‍ത്തമാനകാലത്ത് സത്യത്തില്‍ നിന്നും അല്‍പം പോലും വ്യതിചലിക്കാതെ വിശുദ്ധിയുടെ അടയാളമായി നിലകൊണ്ട കെ.പുരുഷോത്തമന്‍ ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമയും മാതൃകായോഗ്യനായ കമ്മ്യൂണിസ്റ്റുമായിരുന്നുവെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
ടി.കെ.കെ.ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ അഡ്വ.സി.കെ.ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ, കെ.പി.സതീഷ്ചന്ദ്രന്‍, അഡ്വ.എം.സി.ജോസ്, മടിക്കൈ കമ്മാരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഫൗണ്ടേഷന്‍ സെക്രട്ടറി ടി.മുഹമ്മദ് അസ്‌ലം സ്വാഗതവും, ടി.കെ.നാരായണന്‍ നന്ദിയും പറഞ്ഞു.
കടന്നപ്പള്ളി രാമചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.