കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയിലെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ സമൂഹത്തിനു മാതൃകയായി മുന്നോട്ട്. കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി കൂട്ടായ്മയായ Students’ Initiative for Social Service (SISS)ന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി അവയസമ്മത പത്രികയില്‍ ഒപ്പിട്ടു.
സര്‍വകലാശാലയിലെ 21 വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനി ഒപ്പിട്ട സമ്മതപത്രം ചടങ്ങില്‍ ജോയിന്റ് സെക്രട്ടറി വീണ എസ്സ് എന്‍ഡോസള്‍ഫാന്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍ മെംബര്‍ ഡോക്ടര്‍ അനുപമയക്ക് കൈമാറി.
ചടങ്ങിനോടനുബന്ധിച്ച് അവയവദാനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സിഗ്നെചര്‍ ഷോര്‍ട്ട് ഫില്മിന്റെ പ്രദര്‍ശനവും നടന്നു. മലബാര്‍ മേഘലയില്‍ അവയവ ദാനം ചെയ്യാനുള്ള സംവിധാനങ്ങള്‍ ഒരുക്കുവാന്‍ അധികൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്നു SISS ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
SISS പ്രസിഡന്റ് ഷിബു എസ് അധ്യക്ഷത വഹിച്ച ചടങ്ങ് സര്‍വകാലശാല ഡീന്‍ ഡോക്ടര്‍ ജോസഫ് കോയിപ്പള്ളി ഉത്ഘാടനം ചെയ്തു. ഡോക്ടര്‍ കോട്ടെശ്വര്‍ രാജു, ഡോക്ടര്‍ രാജേന്ദ്രന്‍ പിലങ്കട്ട, ഡോക്ടര്‍ പളനിരാജ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. അരുണ്‍ കരിപ്പാല്‍ സ്വാഗതവും ബിപിന്‍ ജോസ് നന്ദിയും രേഖപ്പെടുത്തി. ചടങ്ങില്‍ തുടര്‍ന്ന് സര്‍വകാലശാല വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment