Latest News

കത്തു പാട്ട് രചനാ മത്സരം- പി.സി.റഷീദ് നരിക്കുനിക്ക് ഒന്നാം സമ്മാനം

കാസര്‍കോട്: എസ്.എ.ജമീലിന്റെ കത്തുപ്പാട്ടിന്റെ 35-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് ആര്‍ട്‌സ് ഫോറം നടത്തിയ സംസ്ഥാന തല കത്തു പാട്ട് രചനാ മത്സരത്തില്‍ - പി.സി.റഷീദ് നരിക്കുനി ഒന്നാം സ്ഥാനത്തിനര്‍ഹനായി, രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം അഡ്വ.ബി.എഫ്.അബ്ദുല്‍ റഹിമാന്‍ കാസര്‍കോട്, സി.പി.തന്‍ഷി കാളികാവ്, മലപ്പുറം എന്നിവര്‍ക്കും ലഭിച്ചു.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ജീവപര്യന്തം തടവുകാരന്റെതുള്‍പ്പെടെയുള്ള നിരവധി രചനകളില്‍ നിന്നാണ് വിധികര്‍ത്താവായ കവി പി.എസ്. ഹമീദ് സമ്മാനര്‍ഹമായ രചനകള്‍ തിരഞ്ഞെടുത്തത്. 

മാപ്പിളപ്പാട്ടിന്റെ ഈണമധുരിമയും, കാവ്യസൗന്ദര്യവും ശില്പമികവും ഒത്തിണങ്ങിയ മികച്ച സൃഷ്ടികള്‍ ഉണ്ടായിരുന്നില്ലെങ്കിലും ഇതിലെ ചില ഘടകങ്ങള്‍ അടങ്ങിയ രചനകളെയാണ് സമ്മാനാര്‍ഹമായി തിരഞ്ഞെടുത്തത്. യതാര്‍ത്ഥ മാപ്പിളപ്പാട്ട് എന്ത് എങ്ങിനെയെഴുതണമെന്ന് ഇനിയും നമ്മള്‍ പഠിക്കേണ്ടതുണ്ടെന്ന് കവി പി.എസ്.ഹമീദ് അഭിപ്രായപ്പെട്ടു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.