ബോവിക്കാനം: വൈദ്യുതി മുടക്കം പതിവായി. സഹികെട്ട വ്യാപാരികള്‍ സെക്ഷന്‍ ഓഫീസ് ഉപരോധിച്ചു. ബോവിക്കാനമടക്കം മുളിയാര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാസങ്ങളോളമായി വൈദ്യുതി മുടക്കം നിത്യസംഭവമായി മാറിയിരിക്കുന്നു.
മഴ വന്നതോടെ ഇത് പൂര്‍ണമായി. ഇതോടെ വ്യാപാരികള്‍ക്ക് വ്യാപക നാശനഷ്ടമാണ് സംഭവിക്കുന്നത്. ഹോട്ടലുകള്‍ തുറക്കാനാവാതെ പൂട്ടിയിടുന്നു. ഐസ് ക്രിം, പാല്‍ തുടങ്ങിയവ നശിച്ചുപോകുന്നു. വൈദ്യുതി വകുപ്പില്‍ പരാതി നല്‍കുമ്പോള്‍ പരസ്പര വിരുദ്ധമായ മറുപടിയാണ് നല്‍കുന്നത്. ഇതേ തുടര്‍ന്നാണ് മുളിയാര്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ചെര്‍ക്കള സെക്ഷന്‍ ഓഫീസ് ഉപരോധിച്ചത്.
മുദ്രവാക്യം വിളിച്ചെത്തിയ വ്യാപാരികള്‍ എഞ്ചിനിയറെ ഘരാവോ ചെയ്തു. രാവിലെ പതിനൊന്ന് മണിക്ക് തുടങ്ങിയ സമരം വൈകിട്ട് നാലു മണിവരെ നീണ്ടു.
സമരത്തിന് പ്രസിഡണ്ട് പി.എം.എം.അബ്ദുല്‍ റഹ്മാന്‍, ജനറല്‍ സെക്രട്ടറി ഹംസ ചോയിസ്, ഭാസ്‌ക്കരന്‍, മഹ്മൂദ് മുളിയാര്‍, കൃഷ്ണന്‍ ചേടിക്കാല്‍, ഹാരിസ് മുളിയാര്‍, ബി.എ.ഹനീഫ, മുസ്തഫ ബിസ്മില്ല നേതൃത്വം നല്‍കി.
സമരത്തിന് പ്രസിഡണ്ട് പി.എം.എം.അബ്ദുല്‍ റഹ്മാന്‍, ജനറല്‍ സെക്രട്ടറി ഹംസ ചോയിസ്, ഭാസ്‌ക്കരന്‍, മഹ്മൂദ് മുളിയാര്‍, കൃഷ്ണന്‍ ചേടിക്കാല്‍, ഹാരിസ് മുളിയാര്‍, ബി.എ.ഹനീഫ, മുസ്തഫ ബിസ്മില്ല നേതൃത്വം നല്‍കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment