മേല്‍പറമ്പ്: പവര്‍കട്ട് പിന്‍വലിച്ചിട്ടും കുറച്ചു ദിവസങ്ങളിലായി തുടരുന്ന വൈദ്യുതിയുടെ ഒളിച്ചു കളി അവസാനിപ്പിക്കണമെന്ന് ഉദുമ മണ്ഡലം മുസ്‌ലിം ലീഗ് യോഗം ആവശ്യപ്പെട്ടു. രാത്രിയും പകലും ഇടവിട്ട് വൈദ്യുതി മുടങ്ങുന്നത് ഉപഭോക്താക്കളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിക്ക് ഭൂരിപക്ഷം നേടിക്കൊടുത്ത വോട്ടര്‍മാരെ യോഗം അഭിനന്ദിച്ചു.
പ്രമുഖ മതപണ്ഡിതനുംപള്ളിക്കര സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസിയുമായ സി.എച്ച്.അബ്ദുല്ല മൗലവിയുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.
പ്രസിഡണ്ട് എം.എസ്. മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷാഫി ഹാജി കട്ടക്കാല്‍ സ്വാഗതം പറഞ്ഞു. കല്ലട്ര മാഹിന്‍ ഹാജി, കെ.ഇ.എ. ബക്കര്‍, കാപ്പില്‍ മുഹമ്മദ് പാഷ, പി.എ.അബൂബക്കര്‍ ഹാജി, അബ്ദുല്‍ ഖാദര്‍ കല്ലട്ര, അസീസ് കീഴൂര്‍, സഹദുള്ള മേല്‍പറമ്പ്, അന്‍വര്‍കോളിയടുക്കം, എ.ബി. ഷാഫി, അഷ്‌റഫ് എടനീര്‍, മുഹമ്മദ്കുഞ്ഞി കണിയമ്പാടി, ഷാഫി ഹാജി തൊട്ടി, അഹമ്മദ്, ഒറവങ്കര, മൂലയില്‍ മൂസ, എന്‍.എ. മാഹിന്‍, ഹാജി അബ്ദുല്ല ഹുസൈന്‍, അബ്ദുല്ലക്കുഞ്ഞികീഴൂര്‍,ഹമീദ് മാങ്ങാട്, ഹനീഫ് കുന്നില്‍, ടി.ഡി. കബീര്‍, എം.എച്ച്. മുഹമ്മദ്കുഞ്ഞി മാങ്ങാട് പ്രസംഗിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment