Latest News

യുവതി ഭര്‍തൃവീട്ടിലെ കിടപ്പു മുറിയില്‍ ദുരൂഹ സഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍

കുമ്പള: ഭര്‍തൃവീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി യുവതിയുടെ മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി. സംഭവത്തില്‍ യുവതിയുടെ വീട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് പരിായാരത്തേക്ക് കൊണ്ടുപോയത്.

മൊഗ്രാല്‍ സ്‌കൂള്‍ റോഡില്‍ ഗവ. യുനാനി ആശുപത്രിക്ക് മുന്‍വശത്തെ അബ്ദുര്‍ റഹ്മാന്‍ റൗഫിന്റെ ഭാര്യയും കളത്തൂരിലെ അന്‍വറിന്റെ മകളുമായ റഫീദ(21)യാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ റഫീദയുടെ മൃതദേഹം കണ്ടത്.

രാത്രി എട്ടരമണിയോടെ കുമ്പള പോലീസും ആര്‍.ഡി.ഒ.യും സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് പരിയാരത്തേക്കുമാറ്റിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് റഫീദയുടെ ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തയിട്ടുണ്ട്.

അടുത്ത ആഴ്ച യുവതിയുടെ തറവാട്ടുവീട്ടില്‍ നടക്കാനിരുന്ന ഒരു വിവാഹത്തിന്റെ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് മരണം. ഒരു വയസുള്ള ഇസ മകളാണ്. മാതാവ് ബീഫാത്വിമ. സഹോദരങ്ങള്‍: അബ്ദുര്‍ റഹിമാന്‍, മുഹമ്മദ് റാഹില്‍.

Keywords: House-wife, Suicide, Kumbala, Obituary, Postmortem, Pariyaram Hospital, Rafeeda,Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.