Latest News

മഴ ചിത്രപ്രദര്‍ശനത്തിന് തുടക്കമായി

കാഞ്ഞങ്ങാട്:  ജില്ലാതല സംസ്ഥാന മത്സരങ്ങളില്‍ മികവ് തെളിയിച്ച 35 ഓളം കുട്ടികള്‍ ഒരുക്കിയ മഴ ചിത്രപ്രദര്‍ശനം കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ തുടക്കമായി. മഴയുടെ വിവിധ ഭാവങ്ങള്‍ പകര്‍ത്തിയ 50 ല്‍ പരം ചിത്രങ്ങല്‍ കാഴ്ചക്കാരെ ആകര്‍ഷിച്ച് വരുന്നു. പ്രൈമറി തലം മുതല്‍ ഹൈസ്‌കൂള്‍ തലം വരെയുള്ള വിദ്യാര്‍ഥികളുടേതാണ് ചിത്രങ്ങള്‍ .

മഴ അനുഭവങ്ങള്‍ ഭംഗിയായി ചിത്രീകരിച്ച കടലാസ് തോണി ,സ്‌കൂള്‍ മുറ്റത്തെ മഴയിലെ കളി ,മഴ നനയല്‍, വാഴയിലക്കുട ,കെട്ടുവള്ളം ഇങ്ങനെ നീണ്ടു പോകുന്നതാണ് കാഴ്ചകള്‍ ,വാട്ടര്‍ കളറിലും ഓയില്‍ കളറിലും, അക്രിലിക് കളറിലും തീര്‍ത്ത ചിത്രങ്ങളില്‍ ഭൂമിക്ക്‌മേല്‍ പ്രകൃതി ചാര്‍ത്തുന്ന പച്ചപ്പ് പ്രകടമായി കാണാം . 

ഡോ:അംബികാസുതന്‍ മാങ്ങാട് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു . ടി രാഘവന്‍ മാസ്റ്റര്‍ അദ്ധ്യക്ഷം വഹിച്ചു , അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ ,മോഹനചന്ദ്രന്‍ ,ജയരാജ് മാസ്റ്റര്‍ , ജയന്‍ മാങ്ങാട് , വിഷ്ണുപ്രിയ ,വിനോദ് അ്മ്പലത്തറ എന്നിവര്‍ സംസാരിച്ചു . പ്രദര്‍ശനം 28 ന് സമാപിക്കും . മൊണാലിസ ചിത്ര കലാ വിദ്യാലയമാണ് പ്രദര്‍ശനം സംഘടിപ്പിച്ചത് .




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kanhangad.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.