Latest News

ലീഗ്-ബിജെപി രഹസ്യ ബന്ധം മറച്ചു വെക്കാനുള്ള തന്ത്രം: സി.പി.എം

കാസര്‍കോട്: പൈവളിഗെ പഞ്ചായത്തിലെ കളായി വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി പിന്‍വാങ്ങിയത് സിപിഐ(എം) സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാനാണെന്ന മുസ്ലീംലീഗ് ആരോപണം ലീഗ്-ബിജെപി രഹസ്യ ബന്ധം മറച്ചു വെക്കാനുള്ള തന്ത്രമാണെന്ന് സി.പി.ഐ എം ആരോപിച്ചു.

ഈ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സിപിഐ പ്രതിനിധി ശ്രീമതി പുഷ്പയെ വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സിപിഐ(എം) നടത്തിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ റിബലായി മത്സരിച്ച് വിജയിച്ച സിപിഐ(എം) അനുഭാവിയായ വനിതാംഗത്തിന് സിപിഐ(എം) മായി യാതൊരു ബന്ധവുമില്ലെന്ന് ആ ഘട്ടത്തില്‍ തന്നെ സിപിഐ(എം) വ്യക്തമാക്കിയിട്ടുള്ളതാണ്.
പൈവളിഗെയിലെ സിപിഐ(എം) നേതാവ് അബ്ദുള്‍ റസാഖ് ചിപ്പാര്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായത് ബിജെപിയുടെ പിന്തുണയോടെയാണെന്ന ലീഗ് ആരോപണവും വസ്തുതാവിരുദ്ധമാണ്.പഞ്ചായത്ത് ഭരണ സമിതികളിലെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷത്തിരിക്കുന്ന പാര്‍ട്ടിയിലെ അംഗങ്ങളും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പദവിയിലുണ്ടാവുക സ്വാഭാവികമാണ്. 

ജില്ലയിലെ ചില ത്രിതല പഞ്ചായത്തുകളിലും ജില്ലാ ബാങ്ക് ഉള്‍പ്പെടെയുള്ള സഹകരണ സ്ഥാപനങ്ങളിലും ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ട് നിര്‍ലജ്ജം തുടരുന്ന മുസ്ലീം ലീഗിന്റെ ഇത്തരം കള്ളപ്രചരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയുമെന്നും സി.പി.ഐ.എം പത്രകുറിപ്പില്‍ അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.