വേങ്ങര: പാമ്പു കടിയേറ്റ് ആശുപത്രിയില്‍ കൊണ്ടുപോയ ഭാര്യ മരിച്ച വിവരമറിഞ്ഞ് ഭര്‍ത്താവ് ഹൃദയാഘാതത്താല്‍ മരിച്ചു. കണ്ണമംഗലം പഞ്ചായത്ത് മുന്‍ അംഗവും തോട്ടശ്ശേരിയറ സ്വദേശിയുമായ പുളിക്കല്‍ മുഹമ്മദ് ഹാജിയും (62) ഭാര്യ പനക്കത്ത് ഖദീജയുമാണ് (52) അര മണിക്കൂര്‍ വ്യത്യാസത്തില്‍ മരിച്ചത്.
തിങ്കളാഴ്ച രാവിലെ ഏഴിന് തൊട്ടടുത്ത കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി തിരികെ വീട്ടിലേക്ക് വരുമ്പോഴാണ് ഖദീജക്ക് പാമ്പുകടിയേറ്റത്. ഇവരെ മുഹമ്മദ് ഹാജി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലത്തെിച്ചെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
കോഴിക്കോട്ടേക്കുള്ള വഴിമധ്യേ കൊളപ്പുറത്തുനിന്ന് സഹോദരനെ വണ്ടിയില്‍ കയറ്റി മുഹമ്മദ് ഹാജി വീട്ടിലേക്ക് മടങ്ങി. എന്നാല്‍, മെഡിക്കല്‍ കോളജിലേക്കുള്ള വഴിമധ്യേ ഖദീജ മരിക്കുകയായിരുന്നു.
കോഴിക്കോട്ടേക്കുള്ള വഴിമധ്യേ കൊളപ്പുറത്തുനിന്ന് സഹോദരനെ വണ്ടിയില്‍ കയറ്റി മുഹമ്മദ് ഹാജി വീട്ടിലേക്ക് മടങ്ങി. എന്നാല്‍, മെഡിക്കല്‍ കോളജിലേക്കുള്ള വഴിമധ്യേ ഖദീജ മരിക്കുകയായിരുന്നു.
ഭാര്യ മരിച്ച വിവരം ബന്ധുക്കള്‍ ഫോണില്‍ അറിയിച്ചതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മുഹമ്മദ് ഹാജിയെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ദുബൈയില്‍ നിന്ന് മകനും ഖദീജയുടെ സഹോദരനും എത്തിയശേഷം ഇരുവരുടെയും മൃതദേഹങ്ങള്‍ ചൊവ്വാഴ്ച രാത്രി 9.30ഓടെ ചെങ്ങാനി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവുചെയ്തു.
മക്കള്‍: ജഅ്ഫര്‍ (ദുബൈ) ഇര്‍ഷാദ്, സാജിദ, സറീന, ഹഫ്സത്ത്, ജസീല. മരുമക്കള്‍: അബ്ദുല്ല (സൗദി) ഷാഹുല്‍ ഹമീദ് (വേങ്ങര) ഷാഫി (ചെറുമുക്ക്) അബ്ദുല്‍ മുനീര്‍ (വെളിമുക്ക്) ആയിഷാബി (കക്കാട്) ഫൗസിയ (ചെമ്മാട്).
മക്കള്‍: ജഅ്ഫര്‍ (ദുബൈ) ഇര്‍ഷാദ്, സാജിദ, സറീന, ഹഫ്സത്ത്, ജസീല. മരുമക്കള്‍: അബ്ദുല്ല (സൗദി) ഷാഹുല്‍ ഹമീദ് (വേങ്ങര) ഷാഫി (ചെറുമുക്ക്) അബ്ദുല്‍ മുനീര്‍ (വെളിമുക്ക്) ആയിഷാബി (കക്കാട്) ഫൗസിയ (ചെമ്മാട്).
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment