നാലര പതിറ്റാണ്ട് കാലത്തെ മാതൃകാ പൊതുപ്രവര്‍ത്തനത്തിലൂടെ ജനമനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ നേതാവാണ് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും ലോക്‌സഭയിലെ പാര്‍ടി ഉപനേതാവുമായ കരുണാകരന്‍.
സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ കേരള സ്റ്റുഡന്റ് ഫെഡറേഷന്‍(കെഎസ്എഫ്) പ്രവര്‍ത്തകനായാണ് പൊതുരംഗത്ത് വന്നത്. കെഎസ്‌വൈഎഫിന്റെ ആദ്യകാല സംഘാടകനും ഏറെക്കാലം നീലേശ്വരം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമായിരുന്നു.
കിഴക്കന്‍ മലയോര മേഖലയിലെ തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ് യൂണിയന്‍ രംഗത്തും സജീവമായി. നീലേശ്വരം ചൈനാക്ലേ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രസിഡന്റ്, സിഐടിയു കണ്ണൂര്‍ ജില്ലാ വൈസ്പ്രസിഡന്റ്, അഖിലേന്ത്യാ ജനറല്‍ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
1964ല്‍ സിപിഐ എം അംഗമായി. കിനാനൂര്‍-കരിന്തളം ലോക്കല്‍ സെക്രട്ടറി, നീലേശ്വരം ലോക്കല്‍ സെക്രട്ടറി, ഏരിയാ സെക്രട്ടറി, അവി‘ക്ത കണ്ണൂര്‍ ജില്ലാകമ്മിറ്റി അംഗം, സെക്രട്ടറിയറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1984ല്‍ കാസര്‍കോട് ജില്ല നിലവില്‍ വന്നതുമുതല്‍ 1991വരെ ജില്ലാസെക്രട്ടറി. നിലവില്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും കേന്ദ്രകമ്മിറ്റി അംഗവുമാണ് അറുപത്തിഒമ്പതുകാരനായ കരുണാകരന്‍. 1991 മുതല്‍ 2005 വരെ ദേശാഭിമാനി ജനറല്‍ മാനേജരായിരുന്നു
നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി പൊലീസിന്റെ മര്‍ദ്ദനത്തിന് ഇരയായി. 1974ല്‍ നീലേശ്വരം പള്ളിക്കരയില്‍ കെഎസ്‌വൈഎഫ് ബസ്ചാര്‍ജ് വര്‍ധനക്കെതിരെ നടത്തിയ സമരത്തില്‍ പൊലീസ് വലതുകൈ തല്ലിയൊടിച്ച് ഒരു മാസത്തോളം ആശുപത്രിയില്‍. ഒന്നരമാസം ജയിലിലും കഴിഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് മിസാവാറന്റ് കേസില്‍ പ്രതിയായപ്പോള്‍ പാര്‍ടി നിര്‍ദേശപ്രകാരം 17 മാസം ഒളിവില്‍ കഴിഞ്ഞു. ഇക്കാലത്ത് പാമ്പുകടിയേറ്റ് മരണത്തെ മുഖാമുഖം കണ്ടു. നാലു മാസത്തെ ചികിത്സക്കുശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
1977ലും 1980ലും തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍നിന്ന് നിയമസഭയിലെത്തി. മണ്ഡലത്തിന്റെ മാത്രമല്ല, വികസന രംഗത്ത് ഏറെ പിന്നണിയിലായിരുന്ന കാസര്‍കോട് പ്രദേശത്തിന്റെ മൊത്തം വികസനത്തിന് അടിത്തറപാകുന്നതിന് കരുണാകരന് കഴിഞ്ഞു. ഈ അനുഭവപരിചയം എംപിയെന്ന നിലയില്‍ 10 വര്‍ഷം ഉത്തരമലബാറിന്റെ പിന്നോക്കാവസ്ഥ മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജമായി.
പതിനഞ്ചാം ലോകസഭയില്‍ സബോഡിനേറ്റ് ലെജിസ്‌ലേഷന്‍ കമ്മിറ്റി ചെയര്‍മാന്‍, പ്രതിരോധ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം, റെയില്‍വേ കള്‍സട്ടേറ്റീവ് കമ്മിറ്റി അംഗം, എംപിമാരുടെ പ്രോട്ടോകോള്‍ ലംഘന പരിശോധന കമ്മിറ്റിഅംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. 14 ാം സഭയില്‍ പാര്‍ലമെന്റിന്റെ ഉപരിതല ഗതാഗത- വിനോദസഞ്ചാര- സാംസ്‌കാരിക സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം, വ്യവസായ-വാണിജ്യ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി അംഗം, എസ്റ്റിമേറ്റ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
കിനാനൂര്‍- കരിന്തളം പഞ്ചായത്തിലെ കിളിയളത്തെ പരേതരായ നാലുപുരപ്പാട്ടില്‍ കണ്ടക്കോരന്റെയും പുതിയൂര്‍ ചിരുതയുടെയും മകനാണ്. എ കെ ജി യുടെയും സുശീലാ ഗോപാലന്റെയും മകള്‍ ലൈലയാണ് ഭാര്യ. മകള്‍: മാധവി.
P KARUNAKARAN | CPI(M) | 384950 |
T.SIDDIQUE | INC | 377964 |
K SURENDRAN | BJP | 172823 |
ABDUL SALAM N U | SDPI | 9713 |
N O T A | NOTA | 6103 |
AMBALATHARA KUNHIKRI | AAP | 4996 |
MANOHARAN K | IND | 4194 |
BASHEER ALADY | BSP | 3104 |
K K ASHOKAN | IND | 3057 |
GOTHRAMOOPPAN NELLIK | IND | 2655 |
P K RAMAN | IND | 1222 |
KARUNAKARAN PAYANGAP | IND | 1002 |
ABOOBACKER SIDDIQUE | IND | 880 |
KARUNAKARAN KALIPURA | IND | 824 |
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment