Latest News

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ഇരുട്ടടിയായി ബ്ലേഡ് മാഫിയ

കാസര്‍കോട്‌ : ബ്ലേഡ് മാഫിയകള്‍ക്കെതിരെ പൊലീസ് നടപടി ശക്തമായിട്ടുണ്ടെങ്കിലും പലിശക്ക് പണം കടമെടുത്ത് ചികിത്സ നടത്തിയ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ ഇന്നും ജപ്തി ഭീഷണി നേരിടുകയാണ്. ബാങ്കുകളില്‍ നിന്ന് വന്‍ തുക ലോണെടുത്തതിന് പുറമേയാണ് പണം പലിശക്ക് കടമെടുത്ത് പലരും ചികിത്സ നടത്തിയത്. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ ജലരേഖകളായതോടെ പലിശക്ക് പണമെടുത്ത് ചികിത്സ നടത്താന്‍ ഇവര്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

കാസര്‍കോട്‌ പെരിയ സ്വദേശി കമലയുള്‍പ്പെടെ നിരവധി പേരാണ് ബ്ലേഡുകാരില്‍ നിന്ന് പണമെടുത്ത് ചികിത്സ നടത്തിയത്. സര്‍ക്കാര്‍ നല്‍കിയ തുച്ഛമായ സഹായം പോരാതെ വന്നപ്പോഴാണ് വീടും പുരയിടവും ഈട് വെച്ച് കമല പണം പലിശക്ക് കടമെടുത്തത്. എന്നാല്‍ പണം തിരിച്ചടക്കാനാകാതെ വന്നതോടെ ജപ്തി ഭീഷണിയിലാണ് കമലയും കുടുംബവും. പലിശ പോലും തിരിച്ചടക്കാനാകാത്ത അവസ്ഥയിലാണ് ഇവര്‍. മാരകവിഷം സൃഷ്ടിച്ച ദുരിത ജീവിത്തിനിടയില്‍ കിടപ്പാടം കൂടി നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത ഗ്രാമത്തിലുള്ളവര്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, kasargod, Blade. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.