പാടി: കുട്ടികളുടെ സര്‍ഗ്ഗഭാവനകളെ പ്രോത്സാഹിപ്പിക്കുന്നതിനും , നാടകീകരണത്തിന്റെ ചുവടുറപ്പിക്കുന്നതിനും എ.കെ.ജി സ്മാരക ഗ്രന്ഥ ശാലയും പൊന്നരിവാള്‍ നാടന്‍ കലാ സംഘവും സംയുക്തമായി കളിപ്പന്തല്‍ കുട്ടികളുടെ ത്രിദിന രംഗാഭിനയ കളരിയൊരുക്കി. പ്രശസ്ത ചനച്ചിത്രതാരവും, നാടക കലാകാരനുമായ മഞ്ജുളന്‍ കളിപ്പന്തല്‍ ഉദ്ഘാടനം ചെയ്തു. വിജയന്‍ ശഹ്കരമ്പാടി സംഭാഷണകല എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു.
പ്രവീണ്‍ കാടകം നാടക കളികള്‍ എന്ന വിഷയത്തില്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു. മഞ്ജുളന്‍ അവതരിപ്പിച്ച ഒറ്റയാന്‍ നാടകം കളിപ്പന്തലില്‍ അരങ്ങേറി. രണ്ട് ദിവസങ്ങളിലായി നാടകീകരണം എന്ന വിഷയത്തില്‍ ഉദയന്‍ കുണ്ടംകുഴി ക്ലാസ്സെടുത്തു. രണ്ടാം ദിവസം നടന്ന ഓപ്പണ്‍ ഫോറത്തില്‍ കുട്ടികളുടെ സമഗ്ര വികാസത്തില്‍ രക്ഷിതാക്കളുടെ പ്രാധാന്യം എന്ന വിഷയത്തില്‍ നിര്‍മ്മല്‍ കാടകം രക്ഷിതാക്കളുമായി സംവദിച്ചു. സത്യന്‍ മാസ്റ്റര്‍, പി.ബാലകൃഷ്ണന്‍, ചാല്‍ക്കര നാരായണന്‍, അപ്പക്കുഞ്ഞി, രാജേഷ് പാടി, അനില്‍ കുമാര്‍, സി.വി കൃഷ്ണന്‍, പ്രവീണ്‍ രാജ് പാടി, പത്മരാജന്‍ എന്നിവര്‍ സംസാരിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Cherkkala, Paadi.



No comments:
Post a Comment