ബാലരാമപുരം: കുടുംബവുമായി അടുപ്പം കാണിച്ച് വീട്ടിലെത്തി മോഷണം പതിവാക്കിയ യുവതി പിടിയില്‍.നരുവാമൂട് മൊട്ടമൂട് കണ്ണംകോട് റോഡരികത്ത് വീട്ടില്‍ സുഗതകുമാരി (31) ആണ് പിടിയിലായത്.അയല്‍വാസിയായ മൊട്ടമൂട് വി.എസ്.നിവാസില്‍ ഹരികുമാറിന്റെ വീട്ടിലാണ് സൗഹൃദം നടിച്ച് വരാറുള്ള സുഗതകുമാരി കവര്‍ച്ച നടത്തിയത്.
ഹരികുമാറിന് വാണിജ്യനികുതി വകുപ്പിലും ഭാര്യ റീജക്ക് തിരുവനന്തപുരം ട്രഷറിയിലുമാണ് ജോലി.അടുത്ത കാലം മുതല്‍ സൗഹൃദം നടിച്ച് വീട്ടില്‍ വരാറുള്ള സുഗതകുമാരി പലപ്പോഴായി പണവും ആഭരണങ്ങളും മറ്റും അടിച്ച് മാറ്റുകയായിരുന്നു.ആദ്യം അരപവന്‍ സ്വര്‍ണ്ണാഭരണം വീട്ടില്‍ നിന്ന് അടിച്ച് മാറ്റി.
പിന്നീട് പലവട്ടമായി പണവും മറ്റും നഷ്ടമായി.വീട്ടിലെ ജോലിക്കാരെയോ അടുത്ത ബന്ധുക്കളെയോ സംശയിക്കാനാവാത്ത വീട്ടുകാര്‍ കുഴഞ്ഞതോടെ സിസിടിവി സ്ഥാപിക്കാന്‍ അവര്‍ തയ്യാറായി. കഴിഞ്ഞ ദിവസം 3,500 രൂപ നഷ്ടമായതിനെ തുടര്‍ന്ന് ടിവിദൃശ്യം പരിശോധിച്ചപ്പോഴാണ് സുഗതകുമാരി കുടുങ്ങിയത്.നരുവാമൂട് പോലീസിന് നല്‍കിയ പരാതിയെ തുടര്‍ന്ന് നെയ്യാറ്റിന്‍കര സി.ഐ.നസീര്‍,നരുവാമൂട് എസ്.ഐ.മധുസൂദനന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Robbery, Police, case, Arrested.

No comments:
Post a Comment