Latest News

വനത്തില്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി

മറയൂര്‍: ഇടുക്കി മറയൂരിലെ വനത്തില്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. പാറപ്പെട്ടിയിലെ ചന്ദനസംരക്ഷണ വനത്തിലാണ് ആണ്‍കുഞ്ഞിനെ കണ്ടത്. വിറകു ശേഖരിക്കാനെത്തിയ നാട്ടുകാര്‍ കുഞ്ഞിനെ പൊലീസിലേല്‍പിച്ചു. 

തുടര്‍ന്ന് മറയൂരിലെ പ്രാഥമിക കേന്ദ്രത്തില്‍ എത്തിച്ചു പരിശോധന നടത്തി. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നാണ് ആദ്യപരിശോധനയില്‍ കണ്ടെത്തിയത്. വിദഗ്ധ പരിശോധനയ്ക്കായി അടിമാലിയിലെ താലൂക്ക് ആശുപത്രിയിലേക്കു മാറ്റും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Baby, Police.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.