നെന്മാറ: മണലെടുത്തകുഴിയില്‍ അമ്മയും മകനും മുങ്ങിമരിച്ചു. നെന്മാറ ചേന്നങ്കോട്ടില്‍ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ പ്രസന്ന (38), മകന്‍ ആദര്‍ശ് (13) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം.
പാടത്തിന് നടുവിലുള്ള കുഴിയില്‍ കുളിക്കാന്‍പോയതായിരുന്നു ഇരുവരുമെന്ന് വീട്ടുകാര്‍ പറഞ്ഞു. രാവിലെ ഒന്‍പതിന് പോയവരെ 11 മണിയായിട്ടും കാണാതായപ്പോള്‍ ബന്ധുക്കള്‍ നടത്തിയ തിരച്ചലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
പാടത്തിന് നടുവിലുള്ള കുഴിയില്‍ കുളിക്കാന്‍പോയതായിരുന്നു ഇരുവരുമെന്ന് വീട്ടുകാര്‍ പറഞ്ഞു. രാവിലെ ഒന്‍പതിന് പോയവരെ 11 മണിയായിട്ടും കാണാതായപ്പോള്‍ ബന്ധുക്കള്‍ നടത്തിയ തിരച്ചലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ബക്കറ്റും അലക്കി പാതിയായ വസ്ത്രങ്ങളും കുഴിക്കരയില്‍ കണ്ടതോടെയാണ് കുഴിയിലിറങ്ങി നാട്ടുകാര്‍ തിരച്ചില്‍ നടത്തിയത്.
ആദര്‍ശിന്റെ മൃതദേഹമാണ് ആദ്യം കണ്ടത്. ആലത്തൂര്‍ അഗ്നിരക്ഷാസൈനികര്‍ നടത്തിയ തിരച്ചിലില്‍ അരമണിക്കൂറിന് ശേഷം പ്രസന്നയുടെ മൃതദേഹം പുറത്തെടുത്തു. അസി. സ്റ്റേഷന്‍ ഓഫീസര്‍ എന്‍.കെ. ഷാജി നേതൃത്വം നല്‍കി.
20 അടി ആഴമുള്ള കുഴിയില്‍ 12 അടിയോളം വെള്ളമുണ്ട്. ഈ പ്രദേശത്തുള്ളവര്‍ കുളിക്കാന്‍ ആശ്രയിക്കുന്നതാണ് കുഴി
20 അടി ആഴമുള്ള കുഴിയില്‍ 12 അടിയോളം വെള്ളമുണ്ട്. ഈ പ്രദേശത്തുള്ളവര്‍ കുളിക്കാന്‍ ആശ്രയിക്കുന്നതാണ് കുഴി
നെന്മാറ ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എട്ടാംതരം വിദ്യാര്‍ഥിയാണ് ആദര്‍ശ്. മൃതദേഹങ്ങള്‍ നെന്മാറ ഗവ. ആസ്പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.
കൃഷ്ണന്‍കുട്ടിയുടെയും പ്രസന്നയുടെയും മറ്റൊരു മകന്‍ ക്രിപ്‌സില്‍ നെന്മാറ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment