Latest News

ചിത്രീകരണത്തിനിടെ മരണം അബദ്ധത്തിലെന്നു പൊലീസ്

കായംകുളം: ഫെയ്സ് ബുക്കില്‍ അപ്ലോഡ് ചെയ്യാന്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരണം നടത്തുന്നതിനിടയില്‍ അബദ്ധത്തില്‍ കഴുത്തില്‍ കുരുക്കു മുറുകിയാണ് എരുവ വേണാട്ടേത്ത് തറയില്‍ അഭിലാഷ് (32) മരിച്ചതെന്നു വിഡിയോ ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായതായി പൊലീസ് അറിയിച്ചു. ഫോണില്‍നിന്നു ലഭിച്ച ദൃശ്യങ്ങള്‍ ഇന്നലെ പൊലീസ് പരിശോധിച്ചു. 5.38 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ ഫയലാണു ലഭിച്ചത്.

മുറിയുടെ ജനലില്‍ അഭിലാഷ് മൊബൈല്‍ സ്ഥാപിക്കുന്നതു മുതലാണു ചിത്രീകരണം തുടങ്ങുന്നത്. അതിനുശേഷം മൊബൈല്‍ ക്യാമറയില്‍ നോക്കി എന്തോ പറയുന്നുണ്ടെങ്കിലും വ്യക്തമല്ല. തുടര്‍ന്നു കട്ടിലില്‍ ഇരുന്നു ബെഡ്ഷീറ്റ് കൊണ്ടു കുരുക്കു തയാറാക്കുന്ന രംഗങ്ങളാണ്. അതിനുശേഷം കുരുക്കു മുറുകിയ രംഗവും അഭിനയിക്കുന്നുണ്ട്. ഒടുവില്‍ കഴുത്തില്‍ മുറുക്കിയ കുരുക്കുമായി കട്ടിലില്‍ കയറി ഫാനില്‍ കെട്ടുന്ന രംഗവും കാണാം. ഇതിനിടെ കാല്‍ വഴുതിയതോടെയാവാം അപകടമെന്നാണു പൊലീസ് നിഗമനം.

ഫെയ്സ് ബുക്കിനോടുള്ള അമിതകമ്പവും വ്യത്യസ്ത ചിത്രങ്ങള്‍ ഫെയ്സ് ബുക്കിലിട്ടു ലൈക്ക് നേടാനുള്ള ഭ്രമവുമാണ് ഇത്തരം കൃത്യങ്ങള്‍ക്കു പിന്നിലെന്നാണു പൊലീസ് പറയുന്നത്. അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് അഭിലാഷിന്റെ മൊബൈല്‍ ഫോണും അതില്‍ ചിത്രീകരിച്ച മരണദൃശ്യങ്ങളും റിപ്പോര്‍ട്ടും കോടതിക്കു കൈമാറും.

Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.