Latest News

ഒന്നാംക്ളാസ് പ്രവേശത്തിന് ആധാര്‍ കാര്‍ഡിനായി രക്ഷിതാക്കളുടെ നെട്ടോട്ടം

പയ്യന്നൂര്‍: ഒന്നാംക്ളാസ് പ്രവേശത്തിന് ആധാര്‍കാര്‍ഡ് വേണമെന്ന വിദ്യാലയ അധികൃതരുടെ നിര്‍ബന്ധം രക്ഷിതാക്കളെ കുഴക്കുന്നു. മിക്ക വിദ്യാലയങ്ങളിലും പ്രവേശത്തിനത്തെിയ രക്ഷിതാക്കള്‍ കുട്ടികളുമായി അക്ഷയകേന്ദ്രങ്ങള്‍ കയറിയിറങ്ങുകയാണ്.

രക്ഷിതാക്കളുടെ തിരിച്ചറിയല്‍ കാര്‍ഡുകളും റേഷന്‍ കാര്‍ഡുകളുമായി വിദ്യാലയത്തിലത്തെിയപ്പോഴാണ് ആധാര്‍ വേണമെന്ന് പറയുന്നത്. ആധാര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ പ്രവേശം നിഷേധിക്കുകയാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. എന്നാല്‍, ചില പ്രധാന അധ്യാപകര്‍ നിര്‍ബന്ധമാക്കുന്നില്ലത്രേ. പലരും ചോദ്യം ചെയ്തപ്പോള്‍ അധ്യാപകര്‍ കൈമലര്‍ത്തുകയാണ് ചെയ്യുന്നത്.
കണ്ണൂര്‍ ജില്ലയില്‍ ഒരു ജനപ്രതിനിധിക്ക് പോലും ഈ അനുഭവമുള്ളതായി പറയുന്നു. രക്ഷിതാക്കള്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരെ വിളിച്ച് പരാതിപ്പെട്ടപ്പോള്‍ ആധാര്‍ കാര്‍ഡ്  നിര്‍ബന്ധമാക്കിയിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് പറയുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസില്‍ ബന്ധപ്പെട്ടപ്പോള്‍ സമാന മറുപടിയാണ് കിട്ടിയത്. എന്നാല്‍, ഇതൊന്നും ചില വിദ്യാലയ അധികൃതര്‍ ചെവിക്കൊള്ളുന്നില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. മുമ്പ് നിര്‍ബന്ധമാക്കിയിരുന്നതായും പിന്നീട് ഒഴിവാക്കിക്കൊണ്ട് ഉത്തരവിറങ്ങിയിട്ടില്ലെന്നുമാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം.

സുപ്രീംകോടതി പോലും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ലെന്നാണ് ഉത്തരവിട്ടത്. ഗ്യാസ് സബ്സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധം ഒഴിവാക്കി ഉത്തരവായി. എന്നിട്ടും പ്രാഥമിക വിദ്യാലയങ്ങളിലത്തെുന്ന വിദ്യാര്‍ഥികളെ കാര്‍ഡിന്‍െറ പേരില്‍ തിരിച്ചയക്കുന്നത് പ്രതിഷേധത്തിനിടയായിട്ടുണ്ട്.

Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.