കണ്ണൂര്‍ : കോണ്‍ഗ്രസ് നേതാക്കളായ കെ.സുധാകരനും എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എ.യും കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച രാവിലെ കെ.സുധാകരന്റെ പയ്യാന്പലത്തുള്ള വീട്ടിലെത്തിയാണ് അബ്ദുള്ളക്കുട്ടി സുധാകരനെ കണ്ടത്. ഇരുവരും 15 മിനുട്ടോളം സംസാരിച്ചു.
രാഷ്ട്രീയമൊന്നും സംസാരിച്ചില്ലെന്നും സൗഹൃദസന്ദര്‍ശനമായിരുന്നെന്നും പിന്നീട് അബ്ദുള്ളക്കുട്ടി പറഞ്ഞു. എം.എല്‍.എ.യെന്ന നിലയില്‍ മണ്ഡലത്തില്‍ പരിപാടികളിലെല്ലാം സംബന്ധിക്കാനും പഴയതുപോലെ സക്രിയമായി പ്രവര്‍ത്തിക്കാനും കെ.സുധാകരന്‍ നിര്‍ദേശം നല്‍കിയതായാണറിയുന്നത്.
അടുത്ത ദിവസംമുതല്‍ പാര്‍ട്ടിവേദികളിലും പൊതുപരിപാടികളിലും അബ്ദുള്ളക്കുട്ടി പ്രത്യക്ഷപ്പെടുമെന്നാണ് പാര്‍ട്ടികേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. അതിന്റെ മുന്നോടിയായാണ് കെ.സുധാകരന്‍ വിളിപ്പിച്ചതെന്നാണറിയുന്നത്. പാര്‍ട്ടിയില്‍ സക്രിയമാകുമെന്ന് അബ്ദുള്ളക്കുട്ടി എം.എല്‍.എ.യും പറഞ്ഞു.

കെ.സുധാകരനും താനും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്നും കണ്ണൂര്‍ മണ്ഡലത്തില്‍ തന്നെ രാജിവെപ്പിച്ച് സുധാകരന്‍ മത്സരിക്കുമെന്നും ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ അടിസ്ഥാനമില്ലെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. സരിതാ നായര്‍ ആരോപണവുമായി രംഗത്തുവന്നതിനു ശേഷം മണ്ഡലത്തിലെ പരിപാടികളില്‍നിന്നെല്ലാം അബ്ദുള്ളക്കുട്ടി വിട്ടുനില്‍ക്കുന്ന സ്ഥിതിയായിരുന്നു ഇതുവരെ.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News

No comments:
Post a Comment