തൊടുപുഴ: ടിപ്പര്‍ ലോറിയില്‍ മണല്‍ കടത്തുന്ന സംഘത്തെ പിടികൂടാന്‍ പിന്നാലെ പാഞ്ഞ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ ജീപ്പിനു മുന്നില്‍ മണല്‍ വിതറി അപായപ്പെടുത്താന്‍ ശ്രമം. ലോറി പെട്ടെന്ന് ബ്രേക്കിട്ടു നിര്‍ത്തിയ ശേഷം റോഡില്‍ മണല്‍ വിതറുകയായിരുന്നു. കനാലിന്റെ അരികിലായിരുന്നു സംഭവം.
മണലില്‍ ജീപ്പ് തെന്നി കനാലില്‍ പതിക്കാതിരുന്നതിനാല്‍ വന്‍ അപകടമൊഴിവായി. ലോറി അമിത വേഗത്തില്‍ ഓടിച്ചു പോയി. ഇടവെട്ടി കനാല്‍ റോഡില്‍ വ്യാഴാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. മോട്ടോര്‍ വാഹന വകുപ്പ് തൊടുപുഴ സബ് ആര്‍ടി ഓഫിസില്‍ ജോലി ചെയ്യുന്ന അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. ബിജുലാലും സംഘവുമാണ് അപകടത്തില്‍ നിന്നു രക്ഷപ്പെട്ടത്. തൊടുപുഴ മുതലക്കോടം മാവിന്‍ചുവട് ജംക്ഷനില്‍ വാഹന പരിശോധന നടത്തുകയായിരുന്നു.
മുതലക്കോടം വഴി തൊടുപുഴയ്ക്കു പോകുകയായിരുന്ന ടിപ്പര്‍ ലോറിക്കു കൈ കാണിച്ചെങ്കിലും നിര്‍ത്താതെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ വെട്ടിച്ച് മറ്റൊരു വഴി തിരിഞ്ഞു പോയി. ഉദ്യോഗസ്ഥര്‍ ജീപ്പില്‍ പിന്തുടര്‍ന്നു. എന്നാല്‍ ജീപ്പ് മുന്നില്‍ കയറാന്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍ അനുവദിച്ചില്ല. ജീപ്പ് ഒപ്പം എത്തുമ്പോള്‍ ലോറി ഇടിപ്പിക്കാനും ശ്രമിച്ചു. പിന്നീടാണ് ലോറിയുടെ പ്ലാറ്റ് ഫോം ഉയര്‍ത്തി മണല്‍ റോഡില്‍ തട്ടിയത്. ലോറിയുടെ പ്ലാറ്റ്ഫോം ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ടെലിഫോണ്‍ പോസ്റ്റിന്റെ കേബിളില്‍ തട്ടി പോസ്റ്റ് ചരിഞ്ഞു.
ജീപ്പ് നിര്‍ത്തിയതിനാല്‍ അപകടത്തില്‍പെടാതെ രക്ഷപ്പെട്ടു. മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ തൊടുപുഴ പൊലീസിനു പരാതി നല്‍കി. ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചതിനു ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുത്തതായി എസ്ഐ: പി.എസ്. സുബ്രഹ്മണ്യന്‍ പറഞ്ഞു. ലോറി കണ്ടെത്താനായിട്ടില്ല. മുണ്ടന്‍മുടി സ്വദേശിയുടെ പേരിലുള്ളതാണ് ലോറിയെന്നു പൊലീസ് കണ്ടെത്തി. സംഭവത്തെക്കുറിച്ചു ജില്ലാ കലക്ടറെയും വിവരം അറിയിച്ചതായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment