കാസര്‍കോട് : ജില്ലാ സഹകരണബാങ്കിലെ സ്വര്‍ണപ്പണയത്തട്ടിപ്പിനെക്കുറിച്ചു സിബിഐ അന്വേഷിക്കണമെന്ന് ആവശ്യം. ജില്ലാ സഹകരണബാങ്ക് ഹൊസങ്കടി ശാഖയില്‍ പണയം വച്ച 79 ലക്ഷം രൂപയുടെ സ്വര്‍ണം ഉന്നത ഉദ്യോഗസ്ഥ പരിശോധനയില്‍ മുക്കുപണ്ടമായ സംഭവത്തില്‍ ആരോപണവിധേയരില്‍ ഒരാളായ ബാങ്കിലെ അപ്രൈസര്‍ മിയാപ്പദവിലെ എ. നാരായണ ആചാര്യയാണു സഹകരണമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ ഈ ആവശ്യം ഉന്നയിച്ചത്. കഴിഞ്ഞ ഡിസംബര്‍ 24ന് ആയിരുന്നു സ്വര്‍ണപ്പണയത്തട്ടിപ്പ് കണ്ടെത്തിയത്.
സംഭവത്തില്‍ നിരപരാധിയായ തന്നെ പിരിച്ചുവിട്ടതായും ബാങ്ക് ഉന്നത അധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ തന്നെയും മക്കളെയു വിളിപ്പിച്ചു ഭീഷണിപ്പെടുത്തി പല കടലാസുകളിലും ഒപ്പിടുവിപ്പിച്ചു ഇതേ ശാഖയില്‍നിന്നു തങ്ങളുടെ പേരില്‍ വായ്പയെടുത്തു 30 ലക്ഷം രൂപ(10ലക്ഷം രൂപ വീതം) ഈടാക്കിയതായും ബോധിപ്പിച്ചു. ഇതേ ശാഖയില്‍ മകളുടെ വിവാഹ ആവശ്യത്തിനു രണ്ടു ലക്ഷം രൂപ വായ്പയെടുക്കുന്നതിനായി മീഞ്ചെ വില്ലേജിലെ 2.22 ഏക്കര്‍ സ്ഥലത്തിന്റെ രേഖ നേരത്തെ സമര്‍പ്പിച്ചിരുന്നു.
ഈ വായ്പയില്‍ ഒന്നരലക്ഷം രൂപ അടച്ചുതീര്‍ക്കാനിരിക്കെ ഇതേ ഈടിലാണു വായ്പയെടുപ്പിച്ചു 30 ലക്ഷം രൂപയും ഈടാക്കിയത്. സ്വര്‍ണം പണയം വച്ചവരെയും ബാങ്ക് അധികൃതരെയും രക്ഷപ്പെടുത്തുന്നതിനായി തന്നെയും കുടുംബത്തെയും ബലിയാടാക്കുകയാണെന്നും ഇതിനെതിരെ ഉന്നത പൊലീസ് അധികൃതര്‍ക്കും മറ്റും പരാതികള്‍ നല്‍കിയെങ്കിലും വന്‍തട്ടിപ്പിനെക്കുറിച്ചു കേസെടുക്കാന്‍ പൊലീസ് തയാറാകുന്നില്ലെന്നും പരാതിയില്‍ ആരോപിക്കുന്നു.
ഡിസംബര്‍ 28നു വായ്പ അപേക്ഷയില്‍ ഒപ്പിടുവിപ്പിച്ചു ജനുവരി ഒന്നിന് അനുവദിച്ചതായി രേഖപ്പെടുത്തിയ വായ്പ തുക 30 ലക്ഷം രൂപയും ബാങ്ക് അധികൃതര്‍ തന്നെയെടുത്തുവെങ്കിലും 10 ലക്ഷം രൂപ വീതമുള്ള വായ്പയില്‍ പ്രതിമാസ ഗഡു 16666 രൂപ മുതലും 12740 രൂപ പലിശയും അടക്കം 29406 രൂപ വീതം ആകെ 88218 രൂപ തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ടു തനിക്കും മക്കള്‍ക്കും ബാങ്കില്‍നിന്നു ഫെബ്രുവരിയില്‍ കിട്ടിയ നോട്ടീസില്‍ തിരിച്ചുപിടിക്കാന്‍ ആവശ്യമായ നിയമനടപടികളെടുക്കുമെന്ന മുന്നറിയിപ്പും ഉണ്ട്.
ഭീമമായ സ്വര്‍ണ പണയത്തട്ടിപ്പു നടന്നിട്ടും പൊലീസ് അന്വേഷണം നടക്കാത്ത സാഹചര്യത്തില്‍ യഥാര്‍ഥപ്രതികളെ കണ്ടെത്താന്‍ സിബിഐ അന്വേഷിക്കണമെന്നു നാരായണ ആചാര്യ അഭ്യര്‍ഥിച്ചു. സംഭവത്തെക്കുറിച്ച് ഉന്നതതല പൊലീസ് അന്വേഷണം നടത്തി യഥാര്‍ഥപ്രതികളെ കണ്ടെത്തി നീതി ലഭ്യമാക്കണമെന്ന അപേക്ഷയുമായി നാരായണ ആചാര്യ കാസര്‍കോട് ചീഫ് ജൂഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചിട്ടുമുണ്ട്. സ്വര്‍ണം പണയംവച്ച രണ്ടു ഇടപാടുകാരും ബാങ്ക് മാനേജരുമാണു ഹരജിയിലെ എതിര്‍കക്ഷികള്‍.
ഹൊസങ്കടി ശാഖയിലെ സ്വര്‍ണപ്പണയത്തട്ടിപ്പിനു പുറമെ കുമ്പള ശാഖയിലും സ്വര്‍ണപ്പണയത്തട്ടിപ്പു കണ്ടെത്തിയിരുന്നു. ഹൊസങ്കടിയില്‍ ഒതുക്കിത്തീര്‍ത്തുവെങ്കിലും കുമ്പളയില്‍ ബാങ്ക് അധികൃതര്‍തന്നെ പൊലീസില്‍ പരാതിനല്‍കിയതിനാല്‍ കേസെടുത്തിരുന്നു. കേസിനെത്തുടര്‍ന്നു ബാങ്ക് അധികൃതര്‍ സസ്പെന്‍ഷനിലായി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment