തിരുവനന്തപുരം: എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എയ്‌ക്കെതിരേ നല്‍കിയിരിക്കുന്ന ലൈംഗികാരോപണക്കേസില്‍ സോളാര്‍ കേസ് പ്രതി സരിത എസ്.നായര്‍ തിങ്കളാഴ്ചയും മൊഴി നല്‍കാന്‍ എത്തില്ല. കോഴിക്കോട് കോടതിയില്‍ നിന്നും വാറണ്ട് ഉള്ളതിനാല്‍ അവിടെ ഹാജരാകണമെന്ന് സരിത വ്യക്തമാക്കി.
അബ്ദുള്ളക്കുട്ടിക്കെതിരായ കേസില്‍ തിങ്കളാഴ്ച നേരിട്ടെത്തി മൊഴി നല്‍കണമെന്ന് സരിതയോട് തിരുവനന്തപുരം കോടതി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കോടതിയില്‍ എത്തിയ സരിത മജിസ്‌ട്രേറ്റ് അവധിയായതിനാല്‍ മടങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്നാണ് തിങ്കളാഴ്ച മൊഴി നല്‍കാന്‍ എത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നത്.
തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് അബ്ദുള്ളക്കുട്ടി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഫോണില്‍ നിരന്തരം ശല്യപ്പെടുത്തിയെന്നുമാണ് സരിതയുടെ പരാതി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, saritha, Solar, Abdulla Kutty, Court.

No comments:
Post a Comment