തിരുവനന്തപുരം: അബ്ദുന്നാസിര്‍ മഅദനിക്ക് മാറാട് കലാപത്തെക്കുറിച്ച് അറിവുണ്ടായിരുന്നെന്ന റിട്ട. പോലിസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ ശുദ്ധ അസംബന്ധവും യാഥാര്‍ഥ്യങ്ങള്‍ക്കു നിരക്കാത്തതുമാണെന്ന് പി.ഡി.പി.
കലാപവും തുടര്‍ന്നുള്ള അന്വേഷണവും കുറ്റക്കാരെന്നു കോടതി കണ്ടെത്തിയവര്‍ക്കുമേലുള്ള ശിക്ഷാവിധിയും കഴിഞ്ഞതിനു ശേഷമുള്ള ഈ വെളിപ്പെടുത്തല്‍ ദുരൂഹത നിറഞ്ഞതാണ്.
മഅദനി കോയമ്പത്തൂര്‍ കേസില്‍ വിചാരണത്തടവുകാരനായി കഴിയവെ തോമസ് പി ജോസഫ് കമ്മീഷന്‍ കോയമ്പത്തൂരില്‍ തെളിവെടുപ്പു നടത്തി മഅദനിയെ വിസ്തരിക്കുകയും മാറാട് കലാപവുമായി ബന്ധമൊന്നുമില്ലെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടതാണ്. കോയമ്പത്തൂര്‍ സഫോടനക്കേസിന്റെ വിചാരണ കോടതി മാറാട് കേസുകള്‍ അന്വേഷിച്ച ഉദ്യോഗസ്ഥരെ വിസ്തരിക്കുകയും ചെയ്തിട്ടുണ്ട്.
അന്നൊന്നും തെളിയിക്കപ്പെടാത്തതും വെളിപ്പെടുത്താത്തതുമായ കാര്യങ്ങള്‍ വര്‍ഷങ്ങള്‍ക്കുശേഷം മാധ്യമങ്ങളിലൂടെ പറയുന്നതിലെ കുതന്ത്രങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുമെന്ന് പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കലാപവും തുടര്‍ന്നുള്ള അന്വേഷണവും കുറ്റക്കാരെന്നു കോടതി കണ്ടെത്തിയവര്‍ക്കുമേലുള്ള ശിക്ഷാവിധിയും കഴിഞ്ഞതിനു ശേഷമുള്ള ഈ വെളിപ്പെടുത്തല്‍ ദുരൂഹത നിറഞ്ഞതാണ്.
മഅദനി കോയമ്പത്തൂര്‍ കേസില്‍ വിചാരണത്തടവുകാരനായി കഴിയവെ തോമസ് പി ജോസഫ് കമ്മീഷന്‍ കോയമ്പത്തൂരില്‍ തെളിവെടുപ്പു നടത്തി മഅദനിയെ വിസ്തരിക്കുകയും മാറാട് കലാപവുമായി ബന്ധമൊന്നുമില്ലെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടതാണ്. കോയമ്പത്തൂര്‍ സഫോടനക്കേസിന്റെ വിചാരണ കോടതി മാറാട് കേസുകള്‍ അന്വേഷിച്ച ഉദ്യോഗസ്ഥരെ വിസ്തരിക്കുകയും ചെയ്തിട്ടുണ്ട്.
അന്നൊന്നും തെളിയിക്കപ്പെടാത്തതും വെളിപ്പെടുത്താത്തതുമായ കാര്യങ്ങള്‍ വര്‍ഷങ്ങള്‍ക്കുശേഷം മാധ്യമങ്ങളിലൂടെ പറയുന്നതിലെ കുതന്ത്രങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുമെന്ന് പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

No comments:
Post a Comment