Latest News

കുവൈറ്റിലെ മലയാളിക​ളു​ടെ ​കൊലപാതകം: ​‍പ്രതികള്‍ പിടിയിലായി

കുവൈറ്റ് സിറ്റി: രണ്ട് മലയാളിക​ളെ ​വെടി​വെച്ച് ​കൊന്ന് കവര്‍ച്ച നടത്തിയ ​​കേസി​ലെ ‍പ്രതികള്‍ ​പ്രത്യേക ​സേനനയു​ടെ പിടിയിലായതായി ​‍പ്രാദേശിക പ​‍ത്രം റി​പ്പോര്‍ട്ട് ​ചെയ്തുു. രണ്ട് അറബ് വംശരും മൂന്ന് ബദൂനികളുമാണ് പിടിയിലായ​തെന്നാണ് സൂചന.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മലയാളികളായ മലപ്പുറം കുളത്തൂര്‍ സ്വദേശി അബ്ദുള്‍ റാഷിദ് തങ്ങള്‍ (25) കോഴിക്കോട് സ്വദേശി ശാര്‍ങ്ധരന്‍(55) എന്നിവരെ സു​ലെബിയ പച്ചക്കറി മാര്‍ക്കറ്റിനടുത്ത് വച്ച് മുഖം ​മൂടികളായ മൂന്ന് ​പേര്‍ ​വെടിവച്ച് ​കൊന്ന് ഇവരു​ടെ ​കൈവശമുണ്ടായിരുന്ന പതിമൂവായിരം ദിനാര്‍ തട്ടി​യെടുത്തത്.

അ​ന്വേഷണ​ത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായ ഇവരു​ടെ താമസസ്ഥല​ത്തെത്തിയ ​‍പ്രത്യേക ​സേന എല്ലാവരും പുറത്ത് വരാന്‍ ആവശ്യ​പ്പെട്ട​പ്പോള്‍ ​‍പ്രതികളി​ലൊരാള്‍ സ്​‍ത്രീകളു​ടെ ​വേഷം ധരിച്ച് രക്ഷ​പെടാനുള്ള ​‍ശ്രമവും നടത്തി. തുടര്‍ന്ന്, ​‍പ്രത്യേക സുരക്ഷാ സേനക്ക്‌ നേരെയും ​‍പ്രതികള്‍ വെടിയുതര്‍ത്തു. പിടിയിലായ ഇവര്‍ ​‍്ര​കിമിനല്‍ പശ്ചാത്തലമുള്ളവരാണന്ന് ഉ​ദ്യോഗ്ഥ​രെ ഉദ്ദരിച്ച് പ​‍ത്രം റി​പ്പോര്‍ട്ട് ​ചെയ്യുന്നു. 

മുമ്പ് ഇവ​ര്‍ മയക്കുമരുന്ന് ​കേസില്‍ ഉള്‍​പ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് ഇവരു​ടെ ​വീട്ടില്‍ നടത്തിയ ​തെരച്ചിലില്‍ കാല്‍ കി​ലോ ഹാഷിഷ് , നാല് യ​‍​ന്ത്രവല്‍കൃത ​തോക്കുകളും ക​ണ്ടെത്തിയിട്ടുണ്ട്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.