Latest News

ഐഎന്‍എല്‍ തീരുമാനം ബാറുടമകളെ സഹായിക്കാനാണെന്ന് ലീഗ്

കാഞ്ഞങ്ങാട്: ബാര്‍ലൈസന്‍സിനു എന്‍ഒസി നല്‍കിയ നടപടി പുന: പരിശോധിക്കാന്‍ വിളിച്ചു ചേര്‍ത്ത നഗരസഭാ യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തീരുമാനിച്ച ഐഎന്‍എല്‍ നടപടി ബാറുടമയെ സഹായിക്കാനും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുമാണെന്ന് സംശയിക്കുന്നവരെ കുറ്റം പറയാനാവില്ലെന്ന് മുനിസിപ്പല്‍ മുസ്ലീംലീഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു. 

എന്‍ഒസി റദ്ദാക്കാന്‍ ആകെ അംഗങ്ങളുടെ പകുതിയിലധികം വേണമെന്നാണു നിയമം. ഈ കാര്യത്തില്‍ യുഡിഎഫിനോടൊപ്പം ഐഎന്‍എല്‍ ഉം ചേരുകയാണ് വേണ്ടത്. സിപിഎമ്മും ബിജെപിയും കൗണ്‍സില്‍ കാര്യത്തില്‍ നയം വ്യക്തമാക്കിയിട്ടില്ലെന്നിരിക്കെ ഐഎന്‍എല്‍ ബാറിന്റെ കാര്യത്തില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ചൊവ്വാഴ്ച 3 മണിക്ക് ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത് എന്‍ഒസി റദ്ദു ചെയ്യുന്നതിനനുകൂലമായി വോട്ടു ചെയ്യുകയാണ് വേണ്ടത്.
അതിനു പകരം തങ്ങളുടെ കൗണ്‍സിലര്‍മാരടക്കം അനുകൂലിച്ച മുന്‍ തീരുമാനത്തിന്റെ പേരില്‍ ലീഗിനെ പഴിക്കുകയല്ല വേണ്ടത്. ലീഗും കോണ്‍ഗ്രസും ഉള്‍പ്പെടെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്ക് പറ്റിയ തെറ്റ് വിയോജനക്കുറിപ്പ് വഴിയും പുന;പരിശോധിക്കാനും റദ്ദ് ചെയ്യാനുമുള്ള നോട്ടീസ് വഴിയും സര്‍ക്കാരിനെക്കൊണ്ട് താത്കാലികമായി സ്റ്റേ ചെയ്യിപ്പിച്ചുകൊണ്ടും 13 ന് ചേരുന്ന കൗണ്‍സിലില്‍ വോട്ട് ചെയ്യാന്‍ വിപ്പ് നല്‍കിയും തിരുത്തുകയാണ്. 

മേല്‍ നോട്ടീസിലെല്ലാം ഒപ്പ് വെച്ച യുഡിഎഫ് സഖ്യത്തില്‍ ജയിച്ച സുലൈഖ അടക്കം തങ്ങളുടേതെന്ന് അവകാശപ്പെടുന്ന 2 കൗണ്‍സിലര്‍മാരെക്കൊണ്ട് ബാര്‍ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനനുകൂലമായി കൗണ്‍സിലര്‍ നടപടിയെടുക്കാനുള്ള ആര്‍ജ്ജവമാണ് ഐഎന്‍എല്‍ പ്രകടിപ്പിക്കേണ്ടത്.
മനുഷ്യസമൂഹത്തിനു ദുരിതങ്ങള്‍ വിതക്കുന്ന മദ്യപാനത്തെ തടയാന്‍ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും സമര്‍ദ്ദം ചെലുത്താനുള്ള ബാദ്ധ്യത മത -സാമൂഹിക-സാംസ്‌കാരിക സംഘടനകള്‍ക്കുമുണ്ട്. അതവര്‍ നിര്‍വ്വഹിക്കണമെന്ന് എല്ലാവരോടും കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
പ്രസിഡണ്ട് എം.കെ. കുഞ്ഞബ്ദുള്ള ഹാജി അദ്ധ്യക്ഷത വഹിച്ചു. കെ.മുഹമ്മദ് കുഞ്ഞി, ടി.കെ. ഇബ്രാഹിം, അസിനാര്‍ കല്ലൂരാവി, കെ.കെ. ജാഫര്‍, സിഎച്ച് അബൂബക്കര്‍ ഹാജി എന്നിവര്‍ സംബന്ധിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.