Latest News

എംജി വിസി എ.വി. ജോര്‍ജ് പുറത്താക്കപ്പെടുന്ന ആദ്യ വൈസ് ചാന്‍സലര്‍

തിരുവനന്തപുരം: എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ എ.വി ജോര്‍ജ്ജിനെ തല്‍സ്ഥാനത്തു നിന്നും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പുറത്താക്കി. കേരള ചരിത്രത്തില്‍ ആദ്യമായാണ് ഒരു വി.സിയെ ആ സ്ഥാനത്തു നിന്നും പുറത്താക്കുന്നത്. വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്കു നിയമിക്കുന്നതിനു സമര്‍പ്പിച്ച ജീവിതരേഖയില്‍ തെറ്റായ യോഗ്യത നല്‍കിയെന്ന പരാതിയിലാണ് എ.വി ജോര്‍ജ്ജിനെ പുറത്താക്കിയത്. പുറത്താക്കുമെന്ന് സൂചന കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ രാജി വയ്ക്കുന്നതിനായി ഗവര്‍ണര്‍ ഷീല ദീക്ഷിത്തിനെ കാണാനായി എ. വി. ജോര്‍ജ് രാജ്ഭവനിലെത്തിരുന്നു.

എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് ഗവര്‍ണര്‍ അനുമതി നല്‍കിയില്ലെന്നാണ് ലഭിക്കുന്ന വിവരം. എ.വി ജോര്‍ജ്ജ് രാജ്ഭവനില്‍ എത്തുന്നതിനു മുമ്പ് തന്നെ അദ്ദേഹത്തെ വി.സി സ്ഥാനത്തു നിന്നും പുറത്താക്കിയതായാണ് വിവരം. ഈ മാസം എഴിന് നിയമ വിവാദവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ എ.വി ജോര്‍ജ്ജില്‍ നിന്നും മൊഴിയെടുത്തിരുന്നു. കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയില്‍ വകുപ്പു മേധാവിയായിരുന്നുവെന്ന് ബായോഡേറ്റയില്‍ തെറ്റായ വിവരം കാണിച്ചു നിയമനം നേടിയെന്നാണ് ജോര്‍ജ്ജിനെതിരെയുള്ള പരാതി.

ഈ സമയം ജോര്‍ജ്ജ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ അധ്യാപകനായിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ജോര്‍ജ്ജിനെ പുറത്താക്കണമെന്ന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് നേരത്തെ തന്നെ ഗവര്‍ണര്‍ക്കു മുമ്പിലുണ്ട്. ഇതിനെതിരെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ജോര്‍ജ്ജ് നല്‍കിയ ഹര്‍ജിയില്‍ ഇടപെടാണ് കോടതി വിസ്സമതിച്ചിരുന്നു. ഇക്കാര്യത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കു ഉചിതമായ തീരുമാനമെടുക്കാമെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു.

സ്ഥാനമൊഴിഞ്ഞ മുന്‍ ഗവര്‍ണര്‍ നിഖില്‍ കുമാറും എ.വി ജോര്‍ജ്ജില്‍ നിന്നും മൊഴിയെടുത്തിരുന്നു. തീരുമാനമെടുക്കുന്നതിന് മുമ്പ് അദ്ദേഹം ഗവര്‍ണര്‍സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് തീരുമാനം വൈകിയത്. പുതിയ ഗവര്‍ണര്‍ ഷീലാ ദീക്ഷിത് ചുമതല ഏറ്റതോടെ നിയമന വിവാദം വീണ്ടും ഗവര്‍ണര്‍ക്കു മുമ്പിലെത്തി. ഇതേ തുടര്‍ന്നാണ് എ.വി ജോര്‍ജ്ജില്‍ നിന്നു തെളിവെടുപ്പ് നടത്തിയ ശേഷം തീരുമാനമെടുത്തത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, MGVC, George.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.