Latest News

ഇരിങ്ങാലക്കുട എസ്‌ഐയുടെ വീടിനു നേരെ ആക്രമണം

തൃശൂര്‍: മൂര്‍ക്കനാട്‌ പള്ളിത്തര്‍ക്കത്തെ തുടര്‍ന്ന്‌ ഭീഷണി ഉണ്ടായിരുന്ന ഇരിങ്ങാലക്കുട എസ്‌ഐ ജിജോയുടെ വീടിനു നേരെ അജ്‌ഞാതരുടെ ആക്രമണം. തിങ്കളാഴ്ച രാത്രി ഒന്‍പതോടെയാണ്‌ ജിജോയുടെ വീടിനു നേരെ ആക്രമണമുണ്ടായത്‌. 

അക്രമം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്ന ജിജോ ശബ്‌ദം കേട്ട്‌ ഓടിയെത്തിയെങ്കിലും അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. 

മൂര്‍ക്കനാട്‌ സെന്റ്‌ ആന്റണീസ്‌ പള്ളിയിലെ അമ്പു പെരുന്നാള്‍ പ്രദക്ഷിണം ക്ഷേത്ര വളപ്പിലൂടെ കടന്നു പോകുന്നതുമായി ബന്ധപ്പെട്ട്‌ തര്‍ക്കത്തെ തുടര്‍ന്ന്‌ ഇരിങ്ങാലക്കുട എസ്‌ഐ ആയ ജിജോയ്‌ക്ക് നേരെ ഭീഷണിയുണ്ടായിരുന്നു. 

സ്‌ഥിരമായി ഇതിലൂടെ കടന്നുപോകുന്ന പ്രദക്ഷിണം ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പോലീസ്‌ ലാത്തി ചാര്‍ജ്‌ നടത്തിയിരുന്നു. ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ക്ക്‌ നേരെ ഉണ്ടായ ലാത്തി ചാര്‍ജില്‍ പ്രതിഷേധിച്ച്‌ ഹിന്ദു സംഘടനകള്‍ കഴിഞ്ഞ ആഴ്‌ച തൃശൂരില്‍ ഹര്‍ത്താലും നടത്തി. 

തിങ്കളാഴ്ച ഉണ്ടായ ആക്രമത്തില്‍ എസ്‌ഐയുടെ വീട്ടിലെ കാറും ബൈക്കും തകര്‍ന്നു. പോര്‍ച്ചില്‍ ഉണ്ടായിരുന്ന ബൈക്ക്‌ പൂര്‍ണമായും കത്തി നശിച്ചു. കാറിന്റെ ചില്ലുകള്‍ തകര്‍ത്ത അക്രമികള്‍ കാറിനും തീയിട്ടെങ്കിലും കാര്‍ ഭാഗികമായി മാത്രമേ കത്തിയിട്ടുള്ളൂ. സംഭവത്തില്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.