Latest News

സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന് ട്വിറ്ററിലും വന്‍ ജനപ്രീതി

ചെന്നൈ: ദക്ഷിണേന്ത്യന്‍ സിനിമയുടെ സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന് ട്വിറ്ററിലും വന്‍ ജനപ്രീതി. അക്കൗണ്ട് തുടങ്ങിയ ആദ്യ ദിവസമായ തിങ്കളാഴ്ച്ച തന്നെ രജനിയെ ട്വിറ്ററില്‍ ഫോളോ ചെയ്തവരുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു.

ആരാധകരോട് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തിയാണ് രജനി തന്റെ ആദ്യ ട്വീറ്റ് എഴുതിയത്. തന്റെ ഇളയ മകള്‍ സൗന്ദര്യ സംവിധാനം ചെയ്യുന്ന കൊച്ചടിയാന്‍ എന്ന സിനിമയിലാണ് രജനി ഏറ്റവും പുതിയതായി നായക വേഷത്തിലെത്തുന്നത്. സിനിമ പുറത്തിറങ്ങാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് രജനിയുടെ ട്വിറ്റര്‍ പ്രവേശം.

ലോകത്തൊട്ടാകെ നടക്കുന്ന സംഭവങ്ങളുടെ ആകതുക ട്വിറ്ററില്‍ അറിയാമെന്ന് മനസിലാക്കിയതോടെയാണ് താനും ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങാന്‍ തീരുമാനിച്ചതെന്ന് രജനി പറഞ്ഞു. ആരാധകരോട് നേരിട്ട് സംവദിക്കാന്‍ സാധിക്കുമെന്നതും ട്വിറ്ററിന്റെ പ്രത്യേകതയായി രജനി കാണുന്നു. സി.എ മീഡിയ ഡിജിറ്റല്‍സിന്റെ ആദ്യ സംരംഭമായ ഫ്ലാവന്‍സ് എന്ന സെലിബ്രിറ്റി ഡിജിറ്റല്‍ നെറ്റ്‌വര്‍ക്കായിരിക്കും ഡിജിറ്റല്‍ മേഖലയില്‍ രജനിയുടെ സഹായി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Rajanikanth. Twitter.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.