Latest News

സരിത സ്‌കൂള്‍ കുട്ടികള്‍ക്ക് പഠനോപകരണം വിതരണം ചെയ്യാനെത്തിയത് നാട്ടുകാരില്‍ കൗതുകം ഉളവാക്കി

പത്തനംതിട്ട: സോളാര്‍ കേസില്‍ ജാമ്യത്തിലിറങ്ങിയിരിക്കുന്ന സരിത എസ്.നായര്‍ കഴിഞ്ഞ ദിവസം തണ്ണിത്തോട്ടില്‍ ചേര്‍ന്ന ചടങ്ങിലാണ് സരിത നേരിട്ടെത്തി കുട്ടികള്‍ക്ക് ബുക്കുകളും മറ്റു പഠനോപകരണങ്ങളും സമ്മാനിച്ചത്. ആരോപണങ്ങളും കേസുകളുമായി കഴിയുന്നതിനിടെ മാനസിക സന്തോഷത്തിനാണ് ഇത്തരം സല്‍പ്രവൃത്തികള്‍ ചെയ്യുന്നതെന്നാണ് സരിത നല്‍കിയ വിശദീകരണം. സരിതയുടെ ചടങ്ങ് അറിഞ്ഞ് നിരവധിയാളുകളാണ് എത്തിയത്. അവരുടെ മുഖം മൊബൈല്‍ പകര്‍ത്താനും മറ്റും തിരക്കുമുണ്ടായി.

ഇതിനിടെ സോളാര്‍ കേസുമായി ബന്ധപ്പെട്ട ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്ന കേസില്‍ 23ന് ഉച്ചകഴിഞ്ഞ് മൂന്നിനു നേരിട്ടു കോടതിയില്‍ ഹാജരാകാന്‍ പത്തനംതിട്ട ചീഫ് ജൂഡിഷല്‍ മജിസ്‌ട്രേറ്റ് സരിതയ്ക്കു നിര്‍ദേശം നല്‍കിയിരിക്കുകയാണ്. തിങ്കഴാഴ്ച കേസ് കോടതി പരിഗണിച്ചപ്പോള്‍ സരിത ഹാജരാകാതിരുന്നതിനേ തുടര്‍ന്ന് ഉച്ചയ്ക്ക് നേരിട്ട് എത്തണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഉച്ചകഴിഞ്ഞ് അഭിഭാഷകന്‍ നല്‍കിയ മാപ്പപേക്ഷ പരിഗണിച്ച കോടതി കേസ് 23ലേക്കു മാറ്റിവയ്ക്കുകയും നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. കോയമ്പത്തൂര്‍ കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ ഹാജരാകാന്‍ കോടതി നല്‍കിയ അനുമതി മുതലെടുത്ത്
മൂകാംബികയില്‍ പോയതുമായി ബന്ധപ്പെട്ടാണ് കേസ്.

ഇതുമായി ബന്ധപ്പെട്ട് കോട്ടയം ഡിവൈഎസ്പി നടത്തിയ അന്വേഷണറിപ്പോര്‍ട്ട് സരിത കോയമ്പത്തൂരില്‍ പോകുന്നതിനു മുമ്പായി കര്‍ണാടകയില്‍ എത്തിയതായി വ്യക്തമാക്കുന്നതായിരുന്നു. തുടര്‍ന്നാണ് ജാമ്യവ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടതായി കോടതി നിരീക്ഷിച്ചത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, saritha, School, Student.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.