കൊച്ചി ഫുട്‌ബോള്‍ ഫ്രാഞ്ചെസി സ്വന്തമാക്കിയ സച്ചിന്‍ ടീം സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ മുഖ്യമന്ത്രിയേയും പ്രതിപക്ഷനേതാവിനേയും അറിയിക്കും. സര്‍ക്കാരില്‍ നിന്നും പ്രതിപക്ഷത്തു നിന്നും പരമാവധി സഹകരണം നേടുകയെന്നതാണ് ഇതിലൂടെ സച്ചിന്‍ ലക്ഷ്യമിടുന്നത്. ഉച്ചഭക്ഷണത്തിനു ശേഷം തിരുവനന്തപുരത്തു നിന്നും കൊച്ചിക്കു സച്ചിന്‍ പോകും.
ടീമിന്റെ ഹോം ഗ്രൗണ്ടായ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം സന്ദര്‍ശിക്കും. തുടര്‍ന്നു കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികളുമായും കൊച്ചി മേയറുമായും ചര്‍ച്ച നടത്തും. സെപ്റ്റംബര്‍-നവംബര്‍ മാസങ്ങളിലായി നടക്കുന്ന പ്രഥമ ഐഎസ്എല്‍ ഫുട്‌ബോളില്‍ പി വിആര്‍ വെഞ്ചേഴ്‌സിനൊപ്പം ചേര്‍ന്നാണ് സച്ചിന്‍ കൊച്ചിയെ സ്വന്തമാക്കിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Sachin, Kerala.


No comments:
Post a Comment