തിരുവനന്തപുരം : ഒരു കുടുംബത്തിലെ അഞ്ചംഗങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവം ഭാര്യ സഹപ്രവര്‍ത്തകനൊപ്പം പോയതില്‍ മനംനൊന്തെന്ന് പോലീസ്. വീട്ടില്‍ നിന്നും കണ്ടെടുത്ത ആത്മഹത്യാകുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നാലാഞ്ചിറ കുരിശ്ശടി ലയ്‌നില്‍ സോപാനത്തില്‍ രാജേഷിന്റെ മക്കളായ വിഘ്‌നേശ്വരന്‍(6), ശിവാനി(4) എന്നിവെരയാണ് വിഷം ഉള്ളില്‍ ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്. രാജേഷ് (35), അമ്മ ശ്രീകുമാരി (55), മുത്ത മകന്‍ മഹേശ്വരന്‍ (10) എന്നിവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് വിഷം കഴിച്ച് അവശനിലയില്‍ ഇവരെ ബന്ധുക്കള്‍ കണ്ടെത്തിയത്. വീട് അകത്തുനിന്ന് പൂട്ടിയിരുന്നതിനാല്‍ കതക് ചവിട്ടിത്തുറന്നാണ് അകത്തുകടന്നത്. ഒരു മുറിയില്‍ മഹേശ്വരനും രാജേഷും മറ്റൊരു മുറിയില്‍ ശ്രീകുമാരിയേയും വിഘ്‌നേശ്വറിനെയും ശിവാനിയേയും അവശനിലയില്‍ കണ്ടെത്തി. ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. രാജേഷിന്റെ ഭാര്യ ദേവി ഒരു കെട്ടിടനിര്‍മ്മാണ കമ്പനിയിലെ ജീവനക്കാരിയായിരുന്നു. മെയ് 21ന് പുലര്‍ച്ചെ മുതലാണ് ഇവരെ കാണാതായത്.
ഒപ്പം ജോലിചെയ്യുന്ന ഒരാളോടൊപ്പം ദേവി കാറില്‍ കയറി പോയതായി അറിഞ്ഞ്, ഇക്കാര്യം രാജേഷ് മണ്ണന്തല പോലീസിനെ അറിയിച്ചിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരെ തൃശ്ശുരില്‍നിന്ന് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ ദേവി ഭര്‍ത്താവിനൊപ്പം പോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഇവരെ അഭിഭാഷകയോടൊപ്പം വിട്ടയച്ചു. ബുധനാഴ്ച വീണ്ടും കോടതിയില്‍ ഹാജരാകണമെന്ന ഉറപ്പിലാണ് ഇവരെ വിട്ടയച്ചത്.
ഭാര്യ പോയതിലുള്ള ദുഃഖമാണ് ആത്മഹത്യ ചെയ്യാന്‍ ഇവരെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. വീട്ടില്‍ നിന്ന് പോലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഭാര്യ ദേവിയുമായി അടുപ്പമുണ്ടെന്ന് ആരോപിക്കുന്ന വ്യക്തിയെ കുറിച്ചും ഈ ബന്ധത്തിന് സഹായം ചെയ്ത ചില വ്യക്തികളെ കുറിച്ചും പരാമര്‍ശമുണ്ട്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
കത്തില്‍ ആരോപിക്കുന്നവരുടെ പങ്കിനെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കേശവദാസപുരത്തെ ഫൈനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാരനാണ് രാജേഷ്. നാലാഞ്ചിറയില്‍ രണ്ട് വര്‍ഷമായി വാടകയ്ക്ക് താമസിക്കുകയാണ്. കുട്ടികളുടെ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ശവസംസ്‌കാരം പീന്നീട് നടക്കും. സംഭവമറിഞ്ഞ് സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷ് സ്ഥലത്തെത്തി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Suicide Attempt, Wife, Escape, Police, Case.

No comments:
Post a Comment