Latest News

അഞ്ചംഗ കുടുംബത്തിന്റെ ആത്മഹത്യ: രണ്ട് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: മുക്കോലയില്‍ അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബ്ളേഡ് മാഫിയ തലവനടക്കം രണ്ടുപേര്‍ കസ്റ്റഡിയില്‍. മാഫിയ തലവന്‍ ബോംബ് കണ്ണനെയാണ് ഷാഡോ പൊലീസ് പിടികൂടിയത്. മൃതദേഹത്തിനൊപ്പം ലഭിച്ച ആത്മഹത്യ കുറിപ്പില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് സംഭവം അന്വേഷിക്കുന്നത്.

തിരുവനന്തപുരം സ്വദേശി ബോംബ് കണ്ണന്‍, ശ്രീകുമാര്‍, ശ്രീകുമാറിന്റെ ഭാര്യ, രണ്ടു ബന്ധുക്കള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ശ്രീകുമാറിന്റെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പണം കടം വാങ്ങിയതിന്റ പേരില്‍ ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും ഇവര്‍ കാരണമാണ് ജീവനൊടുക്കുന്നതെന്നും ആത്മഹത്യ കുറിപ്പില്‍ എഴുതിയിട്ടുണ്ട്. എല്ലാവരുടേയും പേരുകളും കത്തിലുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ബോംബ് കണ്ണന്റെ വാഹനവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. രാഷ്ട്രീയ സ്വാധീനം ഉള്ള ആളാണ് കണ്ണന്‍. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുമുള്ള സംഘം സംഭവത്തെകുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

കിഴക്കേ മുക്കോല ശ്രീസായിയില്‍ മനോഹരന്‍ ആചാരി, ഭാര്യ മഹേശ്വരി, മക്കളായ ബിജു, ഭാര്യ കൃഷ്ണേന്ദു, ബിജുവിന്റ സഹോദരന്‍ ഷിജു എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒാഹരി വിപണിയില്‍ പണം നിക്ഷേപിച്ചതിനെ തുടര്ന്നുണ്ടായ നഷ്ടമാണ് ആത്മഹത്യയിലെത്തിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.