മുണ്ടക്കയം: വീട്ടുമുറ്റത്ത് കഞ്ഞിയും കറിയും വെച്ച് കളിക്കുകയായിരുന്നു നാലുവയസ്സുകാരി അഞ്ജനയും അനുജത്തി ഒന്നരവയസ്സുകാരി അനുപമയും. കുട്ടികളുടെ കളിയും കുസൃതിയും നോക്കി മാതാവ് രാജി അടുത്തുതന്നെ നില്‍പുണ്ടായിരുന്നു. നിമിഷങ്ങള്‍ക്കുള്ളിലാണ് എല്ലാം സംഭവിച്ചത്.
വീടിനോടുചേര്‍ന്ന വഴിയിലൂടെ ഇറക്കമിറങ്ങിവന്ന മണ്ണുമാന്തിയന്ത്രം വീട്ടുമുറ്റത്തേക്ക് പതിച്ചു. കളിചിരികളുമായി നിന്ന പൊന്നുമക്കള്‍ യന്ത്രത്തിനടിയിലേക്ക്.
കണ്‍മുന്നില്‍ കുഞ്ഞുങ്ങള്‍ ജീവനുവേണ്ടി നിസ്സഹായരായി നിലവിളിക്കുമ്പോള്‍ ആ അമ്മക്ക് കണ്ടുനില്‍ക്കാനായില്ല. രാജി ബോധരഹിതയായി.
കണ്‍മുന്നില്‍ കുഞ്ഞുങ്ങള്‍ ജീവനുവേണ്ടി നിസ്സഹായരായി നിലവിളിക്കുമ്പോള്‍ ആ അമ്മക്ക് കണ്ടുനില്‍ക്കാനായില്ല. രാജി ബോധരഹിതയായി.
ആരുടെയും കരള്‍ പിളരുന്ന കാഴ്ചകളാണ് പിന്നീടവിടെ കണ്ടതെല്ലാം. കോരുത്തോട് കോസടി പ്ളാക്കേതെക്കേതില്‍ രാജേഷ് (അരുണ്‍ രാജ്)-രാജി ദമ്പതികളുടെ മക്കള്‍ക്ക് നേരിട്ട ദുരന്തം ഒരു നാടിന്‍െറ പിടച്ചിലായി.
വീടിനോടുചേര്‍ന്ന കോസടി-കൊട്ടാരങ്ങട റോഡിലൂടെ മണ്ണുമാന്തിയന്ത്രം ഇറക്കമിറങ്ങിവരുന്നത് രാജി കണ്ടെങ്കിലും അപകടം പ്രതീക്ഷിച്ചില്ല.
ഭീകര ശബ്ദത്തോടെ യന്ത്രം സമീപത്തെ തിട്ടയിലൂടെ നിരങ്ങി വീട്ടുമുറ്റത്തേക്ക് നീങ്ങുന്നതു കണ്ട രാജി, മക്കളുടെ അടുത്തേക്ക് ഓടിയത്തൊന്‍ ശ്രമിച്ചെങ്കിലും അതിനകം കുഞ്ഞുങ്ങളുടെ മുകളിലേക്ക് യന്ത്രം മറിഞ്ഞിരുന്നു. രാജിക്ക് പൊട്ടിക്കരയാനല്ലാതെ മറ്റൊന്നും ചെയ്യാനായില്ല. നിലവിളിയും വാഹനത്തിന്‍െറ ശബ്ദവും കേട്ടാണ് പരിസരവാസികള്‍ ഓടിയത്തെിയത്. മുക്കാല്‍ മണിക്കൂറിന് ശേഷം ഫയര്‍ ഫോഴ്സും പൊലീസുമത്തെി.

രക്ഷാപ്രവര്‍ത്തനം നടക്കുമ്പോഴെല്ലാം ഒന്നരവയസ്സുകാരി അനുപമ കൈനീട്ടി നിലവിളിക്കുന്ന
രംഗം കൂടിനില്‍ക്കുന്നവരുടെ ഹൃദയം നുറുക്കി. വയറിന് മുകളില്‍ യന്ത്രത്തിന് മുന്നിലെ ബക്കറ്റിന്‍െറ ഒരു വശം താങ്ങി നിന്നതിനാല്‍ അഞ്ജനക്ക് ചലിക്കാന്‍ പോലുമായില്ല. ഒരു മണിക്കൂറിനൊടുവില്‍ കുട്ടികളെ പുറത്തെടുക്കുമ്പോള്‍ അഞ്ജന മരിച്ചിരുന്നു.
അടക്കിപ്പിടിച്ച സങ്കടം അലമുറയായി മാറുന്നതാണ് പിന്നെ കണ്ടത്. അവശയായ അനുപമയെ രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ ആശുപത്രിയിലത്തെിച്ചു.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് അനുപമ.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് അനുപമ.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,

No comments:
Post a Comment