Latest News

ജനങ്ങള്‍ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ജനങ്ങള്‍ക്ക് കുറഞ്ഞ പലിശക്ക് വായ്പ ലഭ്യമാക്കാനുള്ള സംവിധാനങ്ങളുണ്ടാക്കാന്‍ ബുധനാഴ്ച്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി സംസ്ഥാന തലത്തില്‍ സ്‌റ്റേറ്റ് ബാങ്കിങ് കമ്മറ്റി വിളിച്ചുചേര്‍ക്കും. ജില്ലാതലത്തില്‍ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാതല കമ്മറ്റിയും വിളിച്ചുചേര്‍ക്കും.

സഹകരണ മേഖലയില്‍ മിതമായ പലിശക്ക് വായ്പ ലഭ്യമാക്കുന്നത് സംബന്ധിച്ച് സംവിധാനമുണ്ടാക്കാന്‍ സഹകരണ വകുപ്പ് മന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വായ്പാ സ്ഥാപനങ്ങള്‍ ആര്‍.ബി.ഐയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. കുടുംബശ്രീ, മത്സ്യഫെഡ് എന്നിവയിലൂടെ ജനങ്ങള്‍ക്ക് ചെറുകിട വായ്പ ലഭ്യമാക്കുന്നതും പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കേരള മണിലെന്‍ഡേഴ്‌സ് ആക്ടിന് അനുസൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പലിശ സംബന്ധിച്ചുള്ള ആര്‍.ബി.ഐ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തും. ബസ്ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള തീരുമാനം ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു. കമ്മീഷന്റെ റിപ്പോര്‍ട്ട് ഏറെക്കുറെ അതേപടി നടപ്പിലാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാര്‍ പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ നിമയസഭാ സമ്മേളനം ചേരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Umman Chandi.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.