കോട്ടയം: കോട്ടയം കോരുത്തോട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികളുടെ മേലേക്ക് ജെസിബി മറിഞ്ഞ് ഒരു കുട്ടി മരിച്ചു. പ്ലാക്കാട്ടുശ്ശേരി രാജേഷിന്റെ മകള്‍ അനുപമ (നാല്) ആണ് മരിച്ചത്.
അനുപമയുടെ അനിയത്തി ഒന്നര വയസ്സുകാരി അജ്‌ഞനയെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികളുടെ മേലേക്ക് സമീപത്ത് മണ്ണെടുക്കാന്‍ വന്ന ജെസിബി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇറക്കമായതിനാലാണ് ജെസിബി നിയന്ത്രണം വിട്ടതെന്നാണ് പ്രാഥമിക വിവരം.
നാട്ടുകാരുടെ സഹായത്തോടെ പോലീസും ഫയര്‍ ഫോഴ്‌സും നടത്തിയ തീവ്രശ്രമത്തിന് ഒടുവിലാണ് കുട്ടികളെ പുറത്തെടുക്കാനായത് കുട്ടികളെ പുറത്തെടുത്തത്. പുറത്തെടുത്തപ്പോള്‍ തന്നെ അപകടാവസ്‌ഥയിലായിരുന്ന അനുപമ, സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണമടയുകയായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment