കാഞ്ഞങ്ങാട് : കാസര്‍കോട് ജില്ലയിലെ ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് തമിഴ് ബ്ലേഡ് മാഫിയ സംഘങ്ങള്‍ പിടിമുറുക്കുന്നു.
കരിന്തളം, ചായ്യോം, ചോയ്യങ്കോട്, പരപ്പ എന്നിവിടങ്ങളിലാണ് ബ്ലേഡ് സംഘം സ്വാധീനമുറപ്പിച്ചിരിക്കുന്നത്. ആദിവാസി കോളനികളില്‍ കൂലിവേല ചെയ്ത് ഉപജീവന മാര്‍ഗം കണ്ടെത്തുന്നവരെ ലക്ഷ്യമിട്ടാണ് തമിഴ് പണമിടപാട് സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍. കാര്യമായ സാമ്പത്തീക ശേഷിയില്ലാത്തതിനാല്‍ 5000 രൂപ വരെയാണ് ആദിവാസി തൊഴിലാളികള്‍ക്ക് നല്‍കുന്നത്. ഇതിന് പ്രതിമാസം 2000 രൂപ വീതം പിഴ ഈടാക്കുകയും ചെയ്യുന്നു.
മലയോര പ്രദേശങ്ങളില്‍ വാടക വീടുകളില്‍ താമസിക്കുന്ന ബ്ലേഡ് വ്യാപാരം കൊഴുപ്പിക്കുന്ന സംഘങ്ങള്‍ക്കെതിരെ പരാതി ഉയര്‍ന്നെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.
കാസര്‍കോട് ജില്ലയിലെ ബ്ലേഡ് ഇടപാട് സംഘങ്ങള്‍ക്കെതിരെ അന്വേഷണം നടത്തി നടപടി കൈക്കൊള്ളാന്‍ എസ്പി പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി തമിഴ് ബ്ലേഡ് സംഘങ്ങള്‍ക്കെതിരെ പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണമാരംഭിച്ചു കഴിഞ്ഞു.
ആദിവാസി കോളനികളില്‍ ബൈക്കുകളിലെത്തിയാണ് തമിഴ് സംഘം ബ്ലേഡ് ഇടപാടുകള്‍ നടത്തുന്നത്. കൊള്ളപ്പലിശയ്ക്ക് പണം വാങ്ങി പലിശയടക്കാന്‍ കഴിയാതെ വിഷമിക്കുന്ന ആദിവാസി കുടുംബങ്ങളെ ഇത്തരം സംഘങ്ങള്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
മലയോരത്തെ മറ്റു പലഭാഗങ്ങളിലും അനധികൃത പണമിടപാട് സംഘങ്ങള്‍ സൈ്വര്യവിഹാരം നടത്തുന്നുണ്ട്. സ്വത്തിന്റെ രേഖകള്‍ പിടിച്ചുവെച്ച് കൊള്ളപ്പലിശയ്ക്ക് ലക്ഷങ്ങള്‍ തന്നെ ആവശ്യക്കാര്‍ക്ക് നല്‍കുന്ന വന്‍കിട ബ്ലേഡ് ഇടപാടുകാരും മലയോര പ്രദേശങ്ങളിലെ വിവിധ ഭാഗങ്ങളിലുണ്ട്. ഇത്തരം സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment